ന്യൂഡല്‍ഹി : മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന പത്ര പ്രവര്‍ത്തകനുമായിരുന്ന എം ജെ അക്ബറിനെതിരെ മീ ടു ക്യംപയിന്‍ വഴി പീഡനാരോപണം ഉന്നയിച്ച പ്രത്രപ്രവര്‍ത്തക പ്രിയ രമണിക്ക് കോടതി സമന്‍സ് അയച്ചു. സംഭവത്തില്‍ എംജെ അക്ബര്‍ നല്‍കിയ മാനനഷ്ടക്കേസിലാണ് കോടതിയുടെ നടപടി. ഡല്‍ഹി പട്യാല കോടതിയാണ് മാധ്യമപ്രവര്‍ത്തകയ്ക്ക് സമന്‍സ് അയച്ചത്. ഫെബ്രുവരി 25ന് മുമ്പായി ഹാജരാകാന്‍ പ്രിയാ രമണിയോട് കോടതി ആവശ്യപ്പെട്ടു.
പ്രിയ രമണിയാണ് മീ ടു ക്യാംപെയിനിലൂടെ എം ജെ അക്ബറിനെതിരെ ആദ്യം ആരോപണമുന്നയിച്ചത്. പിന്നാലെ റൂത്ത് ഡേവിഡ് എന്ന വിദേശമാധ്യമപ്രവര്‍ത്തകയുള്‍പ്പെടെ അക്ബറിനെതിരെ രംഗത്തുവന്നു. ആരോപണങ്ങള്‍ നിഷേധിച്ച എം.ജെ അക്ബര്‍ പ്രിയ രമണിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
മീടു ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ അക്ബര്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ടെലിഗ്രാഫ്, ഏഷ്യന്‍ ഏജ് തുടങ്ങിയ പത്രങ്ങളുടെ എഡിറ്ററായിരുന്നു അക്ബര്‍.
Post Your Comments