Latest NewsKeralaNattuvartha

നരേന്ദ്രമോദി ലോകം അംഗീകരിച്ച പ്രധാനമന്ത്രി – അഡ്വ.ജയസൂര്യൻ

ആലപ്പുഴ : ഭരണ നേട്ടങ്ങൾ കൊണ്ട് ലോകം അംഗീകരിച്ച കഴിവുറ്റതും ശക്തനുമായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി എന്ന് കർഷകമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ.ജയസൂര്യൻ. ബി.ജെ.പി ആലപ്പുഴ നിയോജക മണ്ഡലം യോഗം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി അധികാരത്തിൽ ഏറിയപ്പോൾ മുതലാണ് ലോകരാഷ്ട്രങ്ങൾ ഭാരതത്തിന്റെ വാക്കുകൾക്ക് കാതോർത്തിരിക്കുന്നത്.

സാധാരണ ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങൾക്ക് മുൻഗണന നൽകി അവരുടെ ക്ഷേമം ഉറപ്പാക്കുന്ന പദ്ധതികൾക്കാണ് അദ്ദേഹം മുൻ‌തൂക്കം കൊടുത്തത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ആരോഗ്യപദ്ധതിയായ ആയുഷ്മാൻ ഭാരത്. വികസിത രാഷ്ട്രങ്ങളിൽ പോലും ഇത്ര ബൃഹത്തായ പദ്ധതി നിലവിലില്ല. ഈ ജനപ്രിയ പദ്ധതിയെയാണ് കേരള സർക്കാർ അട്ടിമറിക്കാൻ ശ്രമിച്ചത്. കേന്ദ്ര പദ്ധതികൾ പേരുമാറ്റി തങ്ങളുടെ പേരിലാക്കി അവതരിപ്പിക്കുന്ന കേരള സർക്കാരിന് “ആയുഷ്മാൻ ഭാരത്” കേരളത്തിൽ നടപ്പാക്കിയാൽ ജനങ്ങൾ മോദി സർക്കാരിന് ഒപ്പം നിൽക്കും എന്ന ഉത്തമ ബോധ്യമുണ്ട്. അതുകൊണ്ടു അത് അട്ടിമറിക്കാൻ കേരള സർക്കാർ ശ്രമിക്കും. അതിനാല്‍ മോദി സർക്കാർ ഇനിയും അധികാരത്തിൽ വന്നെങ്കിൽ മാത്രമേ തുടർന്നുവെച്ച പദ്ധതികൾ പൂർത്തീകരിക്കാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ എൽ.പി. ജയചന്ദ്രൻ, ഗീതാ രാംദാസ്,സ് സംസ്ഥാന സമിതി അംഗം ആർ.ഉണ്ണികൃഷ്ണൻ, മണ്ഡലം ജനറൽ സെക്രെട്ടറിമാരായ ജി. മോഹനൻ, കെ.പി.സുരേഷ് കുമാർ, മണ്ഡലം ഭാരവാഹികളായ കെ.ജി.പ്രകാശ്,എൻ.ഡി.കൈലാസ്, സി.പ്രസാദ്, പി. കണ്ണൻ, സി.പി.മോഹനൻ, സുനിൽ കുമാർ, ഉഷാ സാബു, രേണുക, ജ്യോതി രാജീവ്, ബിന്ദു വിലാസൻ, ബാലചന്ദ്രപ്പണിക്കർ മോർച്ച പ്രസിഡന്റുമാരായ സുമ ചന്ദ്രബാബു , പദ്മകുമാർ, വിജയൻ എന്നിവർ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button