
അബുദാബി : ഹൂതികള്‍ യെമനില്‍ നടത്തിയ ബോംബാക്രമണത്തില്‍ അബുദാബി ടെലിവിഷന്‍ ക്യാമറാമാന്‍ അടക്കം ആറു പേര്‍ കൊല്ലപ്പെട്ടു. 20ലേറെ പേര്‍ക്ക് പരുക്കേറ്റു. സിയാദ് അല്‍ ഷറാബിയാണ് കൊല്ലപ്പെട്ട ക്യാമറാമാന്‍. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന അബുദാബി ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ ഫൈസല്‍ അല്‍ ദഹ് ബാനിക്ക് പരുക്കേറ്റിട്ടുണ്ട്.
യെമനിലെ തിരക്കേറിയ വിപണിയായ മോച്ചയില്‍ ഇന്നലെ വൈകിട്ടായിരുന്നു ആക്രമണം. കൊല്ലപ്പെട്ടതും പരുക്കേറ്റതും നാട്ടുകാര്‍ക്കാണ്. ഇത്തരത്തില്‍ യെമനികള്‍ക്ക് നേരെ ഹൂതികളുടെ ആക്രമണം തുടരുകയാണ്.
Post Your Comments