റിയാദ്: സൗദിയില്‍ നാലിടങ്ങളില്‍ ഹൂതി വിമതരുടെ ആക്രമണം. ജിസാനില്‍ അരാംകോ ജീവനക്കാരുടെ താമസയിടം, ജാനുബ് നഗരത്തിലെ വൈദ്യുതി കേന്ദ്രം, ഖാമിസ് മുഷൈത്തിലെ ഗ്യാസ് സ്റ്റേഷന്‍, അല്‍ ഷഖീക്കിലെ ശുദ്ധജലോല്‍പ്പാദന കേന്ദ്രം എന്നിവിടങ്ങളാണ് ആക്രമിക്കപ്പെട്ടത്.
Read Also: റഷ്യയ്ക്ക് ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് സാധ്യമല്ല, രാജ്യത്തെ കാത്തിരിക്കുന്നത് സാമ്പത്തിക മാന്ദ്യം
ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും കാറുകളും വീടുകളും തകര്‍ന്നതായും സൗദി സഖ്യസേന അറിയിച്ചു. ബാലിസ്റ്റിക് മിസൈലുകള്‍, ക്രൂസ് മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ചാണു ഹൂതികള്‍ ആക്രമണം നടത്തിയതെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്.
Post Your Comments