Latest NewsIndia

പാട്ടില്‍ മോദി: പാ രജ്ഞിത്തിന്റെ ബാന്റിനു വിലക്ക്

ചെന്നൈ: തമിഴ് സംവിധായകന്‍ പാ രജ്ഞിത്തിന്റെ കാസ്റ്റ്‌ലെസ് കളക്ടീവ് ബാന്റിന് പോലീസ് വിലക്ക്. ചൈന്നെയിലെ ബസന്ത് നഗര്‍ ബീച്ചില്‍ നടന്ന ജാതിരഹിത കൂട്ടായ്മക്കിടയിലായിരുന്നു സംഭവം. മോദിയെ കുറിച്ച് പാട്ടുപാടിയ ഗായക സംഘത്തിനാണ് പോലീസ് വിലക്ക് ഏര്‍പ്പെടുത്തിയത്.

പാട്ടില്‍ മോദി എന്ന വാക്ക് ആവര്‍ത്തിച്ചു ഉപയോഗിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് പോലീസിന്റെ വിശദീകരണം. ഒരു പാട്ടില്‍ നിരവധി തവണ മോദി എന്ന വാക്ക് ഉപോയഗിച്ചതോടെ പരിപാടി രാഷ്ട്രീയമായി മാറി. സാംസ്‌കാരിക പരിപാടിയെ രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയതിനെതിരെയാണ് നടപടിയെന്ന് പോലീസ് പറഞ്ഞു.

അതേസമയം പാട്ടില്‍ രാഷ്ട്രീയം ഇല്ലെന്നും നിലവിലെ രാജ്യത്തിന്റെ അവസ്ഥ രാജ്യത്തെ ബോധ്യപ്പെടുത്തുകുമായിരുന്നു ലക്ഷ്യമെന്നുമാണ് സംഘാടകരുടെ വിശദീകരണം. അഭിപ്രായ സ്വാതന്ത്രത്തിനു മേലുള്ള കടന്നുകയറ്റമാണ് പോലീസ് നടപടിയെന്നും ബാന്റ് സംഘം ആരേപിച്ചു.

നേരത്തേ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ‘അയാം സോറി അയ്യപ്പാ, നാന്‍ ഉള്ളെ വന്താ യെന്നപ്പാ’ എന്ന പാട്ട് ഏറെ പ്രചാരം നേടിയിരുന്നു. കൊച്ചിയില്‍ നടന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയിലും കാസ്റ്റ്‌ലെസ് കളക്ടീവ് ബാന്റ് എത്തിയിരുന്നു. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ കാല ഉള്‍പ്പെടയുള്ള ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് പാ രജ്ഞിത്ത്്.

shortlink

Related Articles

Post Your Comments

Related Articles


Back to top button