KeralaLatest News

ചൈത്രയെ സര്‍ക്കാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചാല്‍ കോണ്‍ഗ്രസ് സംരക്ഷണം നല്‍കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥ ചൈത്ര തെരേസ ജോണിനെ സര്‍ക്കാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചാല്‍, ചൈത്രയ്ക്ക് കോണ്‍ഗ്രസ് സംരക്ഷണം നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍. ചൈത്ര ചെയ്തത് ശരിയായ നടപടിയാണ്. റെയ്ഡ് നിയമപരമാണ്. ഡിസി പി ക്കെതിരായ നടപടികള്‍ പിന്‍വലിക്കണമെന്നായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. അതേസമയം യുഡിഎഫ് ഘടകകക്ഷികളുടെ സീറ്റിനെ പറ്റി ചര്‍ച്ച നടന്നിട്ടില്ല. ഇരുപത് സീറ്റിലും ധാരണയായെന്നല്ല, ഇരുപത് സീറ്റിനെ കുറിച്ചും ധാരണയുണ്ടെന്ന് മാത്രമാണ് താന്‍ പറഞ്ഞത്. മുമ്പെങ്ങുമില്ലാത്ത വിധമുളള ഐക്യമാണ് സംസ്ഥാന യുഡിഎഫില്‍ ഇപ്പോഴുളളതെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button