തിരുവനന്തപുരം: തിരുവന്തപുരം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത ഡിസിപി ചൈത്ര തെരേസ ജോണിനോട് വിശദീകരണം തേടിയ നടപടി പോലീസിന്റെ ആത്മവീര്യം തകര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചൈത്രയുടെ നടപടി നിയമപരമാണ്. എന്നാല്‍ ഇപ്പോഴുള്ളത് വാദിയെ പ്രതിയാക്കുന്ന അവസ്ഥയാണെന്നും ചെന്നിത്തല പറഞ്ഞു.
മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന് ആക്രമിച്ച കേസിലെ പ്രതികള്‍ സിപിഎം ഓഫീസില്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയായിരുന്നു റെയ്ഡ്. ആക്രണത്തിന് പിന്നില്‍ സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്നും ചെന്നിത്തല ആരോപിച്ചു. സ്റ്റേഷന് ആക്രമിച്ച കേസില്‍ മുഴുവന്‍ പ്രതികളെയും പിടിക്കാന്‍ പോലീസ് തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അതേസമയം റെയ്ഡ് ചെയ്ത നടപടിയെ മുഖ്യമന്ത്രി പിണറായി വിജയന് തള്ളി. പാര്‍ട്ടി ഓഫീസുകള്‍ പരിശോധനകള്‍ക്കു വിധേയമാക്കാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പൊതുപ്രവര്‍ത്തനത്തെ അംഗീകരിക്കുകയാണ് വേണ്ടത്.
രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരെ ഇകഴ്ത്തി കാട്ടാന്‍ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പലപ്പോഴും അത് ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചൈത്രാ തെരേസ ജോണിനെതിരായ നടപടി നിയമസഭയില്‍ സബ്മിഷനായി കൊണ്ടു വന്നപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
Post Your Comments