ഡല്‍ഹി: റാഫേലില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് വീണ്ടും രാഹുല്‍ ഗാന്ധി. റാഫേല്‍ ഫയലുകള്‍ മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരേക്കറുടെ പക്കലുണ്ടെന്ന വെളിപ്പെടുത്തലില്‍ അന്വേഷണം നടത്താത്തതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രംഗത്തെത്തി.
പരീക്കറുടെ അവകാശവാദം വെളിപ്പെടുത്തുന്ന ഗോവ മന്ത്രി വിശ്വജിത്ത് റാണെയുടെ ഓഡിയോ ടേപ്പ് പുറത്തുവന്ന് മുപ്പത് ദിവസമായിട്ടും കേസെടുത്തിട്ടില്ല. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്തതെന്തെന്ത് രാഹുല്‍ ട്വിറ്ററില്‍ ചോദിച്ചു. പരീക്കറെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ കളവാണെങ്കില്‍ മന്ത്രിക്കെതിരെയും നടപടി വേണം. ഓഡിയോ ടേപ്പ് ആധികാരികമാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ അവകാശപ്പെട്ടു. നേരത്തെ ലോക്‌സഭ സമ്മേളനത്തിനിടെ ഈ ഓഡിയോ ടേപ്പ് കേള്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും സ്പീക്കര്‍ അനുമതി നല്‍കിയിരുന്നില്ല. റഫേല്‍ വിഷയം സജീവമാക്കി നിലനിര്‍ത്താനാണ് രാഹുലിന്റെ ഉന്നം.
Post Your Comments