കുവൈറ്റ്: കുവൈറ്റിൽ ഗതാഗത നിയമങ്ങൾ ശക്തമാക്കുന്നു. ഗതാഗതനിയമം ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും വാഹനം ഓടിച്ചയാളുടെ ഡ്രൈവിങ് ലൈസന്‍സ് താല്‍ക്കാലികമായി പിന്‍വലിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കള്ള ടാക്സി, നിയമവിധേയമല്ലാത്ത കാര്‍ റേസ്, അശ്രദ്ധമായി വാഹനമോടിക്കല്‍ എന്നിവയ്‌ക്കെതിരെ നിയമലംഘനത്തിന് കേസുണ്ടാകും. ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്നതും കുറ്റകരമാണ്. ഗതാഗതത്തിന് തടസ്സമുണ്ടാക്കല്‍, അമിത വേഗം, റജിസ്ട്രേഷന്‍ ബുക്ക് കാണിക്കാതിരിക്കല്‍, ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം, പുകയും ശബ്ദവും പുറപ്പെടുവിക്കുന്ന വാഹനങ്ങള്‍ ഓടിക്കുന്നത് എന്നിവ ലൈസന്‍സ് താത്കാലികമായി പിന്‍വലിക്കാനും വാഹനം പിടിച്ചെടുക്കാനും കാരണമാകുന്ന നിയമലംഘനങ്ങളായിരിക്കും.
Post Your Comments