Jobs & VacanciesLatest NewsEducation & Career

കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ നിയമനം

സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ (കുടുംബശ്രീ)യിലെ ആലപ്പുഴ ജില്ലാ മിഷൻ കോ-ഓർഡിനേറ്ററുടെ ഒരൊഴിവ് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നികത്തുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാർ/അർദ്ധ സർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മാതൃവകുപ്പിൽ നിന്നുള്ള എൻ.ഒ.സി. സഹിതം അപേക്ഷിക്കണം. ശമ്പള സ്‌കെയിൽ 42500-87000 (പുതുക്കിയത്). അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദമാണ് യോഗ്യത. സാമൂഹിക വികസന പരിപാടികളും ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകളിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം. കമ്പ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം.

അപേക്ഷകൾ എക്‌സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ട്രിഡ ബിൽഡിംഗ്, ചാലക്കുടി ലെയിൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-695011 എന്ന വിലാസത്തിൽ ഫെബ്രുവരി അഞ്ച് വൈകിട്ട് അഞ്ചിനു മുമ്പ് ലഭിക്കണം. എഴുത്തു പരീക്ഷയും ഇന്റർവ്യൂവും ആറിന് രാവിലെ പത്ത് മുതൽ സംസ്ഥാന ദാരിദ്ര്യനിർമ്മാർജ്ജന മിഷൻ ഓഫീസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.kudumbashree.org സന്ദർശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button