Latest NewsKerala

പ്രളയം മനുഷ്യനിര്‍മ്മിതം;  ഹെെക്കോടതിയില്‍ ഹര്‍ജിയുമായി ഡോ.ഇ.ശ്രീധരന്‍

കൊച്ചി:  പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന് കാണിച്ച് ഡോ.ഇ.ശ്രീധരൻ ഹൈക്കോടതിയിൽ ഹർജി നൽകിയതായി റിപ്പോര്‍ട്ടുകള്‍ .

പ്രളയത്തെപ്പറ്റി വിശദമായ സാങ്കേതിക പഠനം ആവശ്യമെന്ന് മുഖ്യമന്ത്രിക്കും പ്ലാനിംഗ് ബോര്‍ഡ് ചെയര്‍മാനും കത്ത് അയച്ചിരുന്നെങ്കിലും സര്‍ക്കാര്‍ അത് അവഗണിച്ചിതായി ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഉന്നതതല ടെക്നിക്കല്‍ കമ്മിറ്റി രൂപീകരിച്ച്‌ ദുരന്തത്തിന് കാരണമെന്തെന്ന് അന്വേഷിക്കണം. ഈ കമ്മിറ്റിക്ക് സര്‍ക്കാരിന്റെ പിന്തുണ ഉറപ്പുവരുത്തണം എന്നിവ ആണ് ഹര്‍ജിയിലെ മറ്റു ആവശ്യങ്ങള്‍.

കൃത്യമായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ സമാന ദുരന്തങ്ങൾ ഇനിയും ആവർത്തിക്കാം എന്നും ഹർജിയിൽ ഇ ശ്രീധരന്‍ വിശദമാക്കുന്നു.

ഫൗണ്ടേഷൻ ഫോർ റീസ്റ്റോറേഷൻ ഓഫ് നാഷണൽ വാല്യൂസ് സൊസൈറ്റിയുടെ പ്രസിഡൻറ് എന്ന നിലയ്ക്കാണ് ഇ ശ്രീധരൻ ഹർജി നൽകിയിരിക്കുന്നത്.

ഹർജി ചീഫ് അധ്യക്ഷൻ ആയ ബെഞ്ച് നാളെ പരിഗണിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button