വയനാട് : കടുവയുടെ ആക്രമണത്തിൽ ഒരു മരണം. കുണ്ടറ സ്വദേശി ചിന്നപ്പഴാണ് മരിച്ചത്. ബന്ദിപ്പൂര്‍ വനത്തിനുള്ളിലാണ് ആക്രമണം ഉണ്ടായത്. കർണാടകയെയും കേരളത്തെയും ബന്ധിപ്പിക്കുന്ന സ്ഥലമാണ് ബന്ദിപ്പൂർ. ഈ പ്രദേശത്ത് സ്ഥിരമായി വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടാകാറുണ്ടെന്ന് സമീപ വാസികൾ പറഞ്ഞു. എന്നാൽ ജനവാസം കുറഞ്ഞ മേഖലയാണിത്.
വയനാട് പുൽപ്പള്ളിയിൽനിന്ന് 20 കിലോ മീറ്റർ ദൂരെയാണ് ആക്രമണം നടന്നത്.പുൽപ്പള്ളിയിലെ ജനങ്ങൾക്ക് ആശങ്ക വിട്ടൊഴിയുന്നില്ല. വളർത്തുമൃഗങ്ങളെ കടുവ കൊണ്ടുപോകുന്നത് പതിവാണെന്ന് പ്രദേശ വാസികൾ പറഞ്ഞു. അതിർത്തികടന്ന് കടുവ എത്തുന്നതിനാൽ ആക്ഷൻ കമ്മറ്റി കടുത്ത പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.
Post Your Comments