KeralaLatest NewsNews

തണ്ണീർ കൊമ്പന് വിട! ബന്ദിപ്പൂരിൽ എത്തിച്ച ശേഷം ചരിഞ്ഞു

ഇന്നലെ പുലർച്ചയോടെയാണ് തണ്ണീർ കൊമ്പൻ മാനന്തവാടിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയത്

ബന്ദിപ്പൂർ: വയനാട് മാനന്തവാടിയിൽ നിന്നും ഇന്നലെ മയക്കുവെടി വെച്ച് ബന്ദിപ്പൂരിൽ എത്തിച്ച തണ്ണീർ കൊമ്പൻ ചരിഞ്ഞു. ബന്ദിപ്പൂർ വനമേഖലയിൽ വച്ചാണ് തണ്ണീർ കൊമ്പൻ ചെരിഞ്ഞത്. തണ്ണീർ കൊമ്പന്റെ മരണം കർണാടക സർക്കാർ ഔദ്യോഗികമായി കേരളത്തെ അറിയിച്ചു. ബന്ദിപ്പൂരിൽ എത്തിച്ച തണ്ണീർ കൊമ്പന്റെ ആരോഗ്യനില മോശമായിരുന്നു എന്നാണ് സൂചന. കർണാടകയ്ക്ക് കൈമാറിയ ശേഷമാണ് കൊമ്പൻ ചെരിഞ്ഞത്. തണ്ണീർ കൊമ്പന്റെ പോസ്റ്റുമോർട്ടം നടപടികൾ കേരളവും കർണാടകവും സംയുക്തമായി നടത്തുന്നതാണ്.

ഇന്നലെ പുലർച്ചയോടെയാണ് തണ്ണീർ കൊമ്പൻ മാനന്തവാടിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വൈകുന്നേരത്തോടെ തണ്ണീർ കൊമ്പന് മയക്കുവെടി വയ്ക്കുകയായിരുന്നു. തുടർന്ന് ഇന്നലെ രാത്രി തന്നെ ആനയെ കർണാടകയിലേക്ക് മാറ്റിയിരുന്നു. വയനാട് അതിർത്തി കഴിഞ്ഞ് കർണാടക വനംവകുപ്പിന്റെ ബന്ദിപൂരിലുള്ള ആന ക്യാമ്പിലെ കൂട്ടിലേക്കാണ് തണ്ണീർ കൊമ്പനെ മാറ്റിയത്. പ്രാഥമിക പരിശോധനകൾക്ക് ശേഷം ആനയെ ഇന്ന് തന്നെ കാട്ടിലേക്ക് തുറന്നുവിടാനായിരുന്നു തീരുമാനം. ഇതിനിടെയാണ് മരണം സംഭവിച്ചത്.

Also Read: ജുമാ നമസ്കാരത്തിന് മുസ്ലീങ്ങളും ഭജനയും പൂജയുമായി ഹിന്ദുക്കളും ! ഗ്യാൻവാപി സമുച്ഛയത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button