NewsIndia

റഫേല്‍ ഇടപാട്: ഓഡിറ്റ് തുടരുകയാണെന്ന് സിഎജി

 

ന്യൂഡല്‍ഹി: റഫേല്‍ വിമാന ഇടപാടിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് ഇനിയും പൂര്‍ത്തിയായിട്ടില്ലെന്ന് സിഎജി. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായാണ് ഓഡിറ്റ് തുടരുകയാണെന്ന് സിഎജി അറിയിച്ചത്. പരിശോധന പൂര്‍ത്തിയാകാത്തതിനാല്‍ റിപ്പോര്‍ട്ട് എപ്പോള്‍ പാര്‍ലമെന്റിന് മുമ്പാകെ വയ്ക്കുമെന്ന് പറയാനാകില്ലെന്നും സിഎജി അറിയിച്ചു.

നാഷണല്‍ കാമ്പയ്ന്‍ ഫോര്‍ പീപ്പിള്‍സ് റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ കോ കണ്‍വീനര്‍ അഞ്ജലി ഭരദ്വാജാണ് ഓഡിറ്റ് റിപ്പോര്‍ട്ട് എപ്പോള്‍ പാര്‍ലമെന്റിന് മുമ്പാകെ വയ്ക്കുമെന്ന ചോദ്യം ഉന്നയിച്ചത്. റഫേല്‍ ഇടപാടില്‍ അന്വേഷണ ആവശ്യം തള്ളിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ ഇടപാടിന്റെ വിശദാംശങ്ങളെല്ലാം സിഎജിക്ക് കൈമാറിയിട്ടുണ്ടെന്നും പാര്‍ലമെന്റില്‍ വച്ച സിഎജി റിപ്പോര്‍ട്ട് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിച്ചതാണെന്നും പരാമര്‍ശിച്ചിരുന്നു. വിധിയില്‍ പിഴവ് വന്നതോടെ അത് തിരുത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഇനിയും പരിഗണിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button