തിരുവനന്തപുരം: ശമ്പള പരിഷ്കരണത്തിന്റെ പേരിൽ സിഎജിയുടെ രൂക്ഷവിമർശനം. 6500 കോടി രൂപ സഞ്ചിതനഷ്ടത്തിൽ നിൽക്കുന്നഘട്ടത്തിൽ, ശമ്പളവും പെൻഷനും പരിഷ്കരിക്കാൻ തീരുമാനിച്ച ഡയറക്ടർ ബോർഡ് അംഗങ്ങൾക്കെതിരേ അച്ചടക്കനടപടിയെടുക്കാൻ കൺേട്രാളർ ആൻഡ് ഓഡിറ്റർ ജനറൽ ശുപാർശ ചെയ്തു.
സർക്കാരിന്റെ അനുമതി തേടാതെ 2021ലാണ് ബോർഡ് ശന്പളപരിഷ്കരണം നടപ്പാക്കിയത്. ഇതിലൂടെ വർഷം 734.4 കോടി രൂപയുടെ അധികബാധ്യത ബോർഡിനുണ്ടായി. സർക്കാർ ജീവനക്കാരെക്കാൾ അഞ്ചുശതമാനം കൂടുതൽ ക്ഷാമബത്തയും അനുവദിച്ചു. ശമ്പള-പെൻഷൻ വിഹിതം റവന്യൂവരുമാനത്തിന്റെ 26.77 ശതമാനമായിരുന്നത് ഈ പരിഷ്കരണത്തിലൂടെ 46.59 ശതമാനമായി.
അധികബാധ്യത കണക്കൂകൂട്ടി സർക്കാർ നൽകുന്ന ധനസഹായത്തിൽ നിന്ന് തിരിച്ചു പിടിക്കാനും സിഎജി നിർദേശിച്ചു.
Post Your Comments