അതികഠിന ദാരിദ്ര്യത്തില്‍ നിന്നും രാജ്യം കരകേറുന്നു. 8 വര്‍ഷം മുമ്പുള്ള കണക്കനുസരിച്ചു 26 കോടിയിലധികം ജനങ്ങള്‍ തീവ്രമായ ദാരിദ്ര്യം അനുഭവിക്കുന്നവരായിരുന്നു. ലോക ബാങ്കിന്റെ കണക്കനുസരിച്ചു 1 .90 ഡോളര്‍ പോലും വരുമാനമില്ലാത്തവരാണ് ഇക്കൂട്ടര്‍.
ജൂണില്‍ പുതിയ കണക്കെടുപ്പ് വരാനിരിക്കെ ഈ സംഖ്യ കുറയും എന്നാണ് വിദഗ്ധഅഭിപ്രായം. സ്വന്തമായി വീടുള്ളവരുടെ ചിലവുകള്‍ ആധാരമാക്കിയാണ് ദാരിദ്ര്യനിരക്ക് അളക്കുന്നത്. വേള്‍ഡ് ഡാറ്റ ലാബിന്റെ കണക്കനുസരിച്ചു അതികഠിന ദാരിദ്ര്യം അനുഭവിക്കുന്നവരുടെ എണ്ണം 5 കോടിയിലധികം വരില്ല. അതിവേഗം വളരുന്ന രാജ്യമാണ് ഇന്ത്യ, ഇന്ത്യയുടെ വിജയങ്ങള്‍ വിലകുറിച്ചു കാണരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വളരുന്ന സാമ്പത്തിക രംഗവും, സാങ്കേതികയുടെ തന്ത്രപരമായ ഉപയോഗവുമാണ് ഇന്ത്യയെ കരകയറാന്‍ സഹായിച്ചതെന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. തൊഴിലുറപ്പു പദ്ധതി , പ്രധാന മന്ത്രി ഗ്രാമ സഡക് യോജന എന്നിങ്ങനെയുള്ള വികസന പദ്ധതികളും പ്രമുഖ പങ്കുവഹിച്ചിട്ടുണ്ട്. കൃത്യമായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് വ്യക്തമായ ആസൂത്രണം സാധ്യമാകുകയുള്ളൂ. അതിനാല്‍ അധികാരികള്‍ സ്റ്റാറ്റിസ്റ്റിക്കല്‍ മേഖലക്കും തുല്യ പ്രദാനം നല്‍കണമെന്നും പ്രൊഫ. എന്‍ ആര്‍ ഭാനുമൂര്‍ത്തി അഭിപ്രായപ്പെട്ടു.
മുതിര്‍ന്ന സ്ഥിതിവിവര ശാസത്രജ്ഞനായ പ്രണാബ് സെന്നിന്റെ അഭിപ്രായത്തില്‍ ആവശ്യമായ വിഭവങ്ങള്‍ താഴെത്തട്ടിലുള്ളവര്‍ക് എത്തിച്ചേര്‍ന്നാല്‍ ഈ സംഖ്യ കുറഞ്ഞുകൊണ്ടേയിരിക്കും. ലോക ടാറ്റ ലാബിന്റെ 2018 ജൂണിലെ കണക്കനുസരിച്ചു ഏറ്റവം കൂടുതല്‍ ദരിദ്രര്‍ ഉള്ള രാജ്യം നൈജീരിയ ആണ് . 2030 ഓടെ അതികഠിന ദാരിദ്ര്യം അനുഭവിക്കുന്ന ആദ്യ പത്തു രാജ്യങ്ങളില്‍ നിന്നും ഇന്ത്യ പുറത്താകും.
Post Your Comments