KeralaLatest NewsNews

പട്ടിണി മൂലം തൊഴിലാളി ജീവനൊടുക്കി; എവിടെ? കേരളത്തിൽ, യു.പി ആയിരുന്നെങ്കിൽ പ്രതിഷേധിക്കാമായിരുന്നു!

ഇടതുപക്ഷമെന്ന ഹൃദയപക്ഷക്കാർക്കും ഇപ്പോൾ മിണ്ടാട്ടമില്ല.

പൂട്ടിക്കിടന്ന ഫാക്ടറിയില്‍ തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. വേളിയിലെ ഇംഗ്ലീഷ്-ഇന്ത്യന്‍ ക്ലേ ഫാക്ടറിയിലാണ് തൊഴിലാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പട്ടിണി സഹിക്കാനാകാതെയാണ് വേളി മാധവപുരം സ്വദേശി പ്രഭുല്ലകുമാർ ആത്മഹത്യ ചെയ്തതെന്നാണ് വിവരം.

അഞ്ചുമാസത്തിന് മുന്‍പ് ഈ ഫാക്ടറി പൂട്ടിയിരുന്നു. ഫാക്ടറി ഭാഗികമായി അടച്ചതിന് എതിരെ ഏറെ നാളായി ഇവിടെ തൊഴിലാളികള്‍ സമരത്തിലാണ്. മന്ത്രിതലത്തില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തോന്നയ്ക്കലിലെ ഫാക്ടറി തുറന്നിരുന്നു. എന്നാല്‍ കൊച്ചു വേളിയിലെ ഫാക്ടറി തുറന്നില്ല. മാത്രവുമല്ല ഫാക്ടറിയിലെ യന്ത്രങ്ങള്‍ ഗുജറാത്തിലെ ഫാക്ടറിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

Also Read: കേരള തീരത്ത് ഇപ്പോൾ കാണുന്ന മത്തിയെ പിടിക്കരുത്, മുന്നറിയിപ്പുമായി ഗവേഷകർ

ജനകീയ സർക്കാർ ഭരിക്കുന്ന മണ്ണിൽ ഒരാൾ പോലും പട്ടിണി കിടന്ന് മരിക്കരുതെന്ന് ഘോരഘോരം പ്രസംഗം നടത്താൻ ഇടതുമുന്നണിയെ ഓരോ നേതാക്കളും മത്സരിക്കുന്ന കേരളത്തിൽ തന്നെയാണ് ഈ ദയനീയ കാഴ്ചയെന്നത് ആരും മറക്കരുതെന്ന് സോഷ്യൽ മീഡിയ ഓർമിപ്പിക്കുന്നു.

ഉത്തർപ്രദേശോ മറ്റോ ആയിരുന്നെങ്കിൽ മനുഷ്യാവകാശ പ്രവർത്തകരും സാംസ്കാരിക നായകന്മാരും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ടാകും. ഇടതുപക്ഷമെന്ന ഹൃദയപക്ഷക്കാർക്കും ഇപ്പോൾ മിണ്ടാട്ടമില്ല. വാർത്ത കേട്ട് പ്രതിഷേധിക്കാനെത്തിയവർ കേരളത്തിലാണെന്ന് അറിഞ്ഞപ്പോൾ യുപിയിൽ ആയിരുന്നെങ്കിൽ പ്രതിഷേധിക്കാമായിരുന്നുവെന്നും സർക്കാരിനെതിരെ രണ്ട് മൂന്ന് കവിതകളെഴുതായിരുന്നുവെന്നും സാംസ്കാരിക നായകന്മാരെ കളിയാക്കി സോഷ്യൽ മീഡിയകളിൽ ഇതിനോടകം പ്രതികരണങ്ങൾ വന്നു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button