ഭുവനേശ്വര്‍ : വെറും ഒരു രൂപ കണ്‍സല്‍റ്റിങ് ഫീസ് കൊടുത്താല്‍ ഈ ഡോക്ടറുടെ അടുത്ത് ആര്‍ക്കും ചികിത്സ തേടാം. ഡോ.ശങ്കര്‍ രാംചന്ദാനിയാണ് പാവങ്ങളുടെ ഈ ഡോക്ടര്‍. ഒഡീഷയിലെ സമ്പല്‍പുരിലെ ബുര്‍ല നഗരത്തിലാണ് ഡോ.ശങ്കര്‍ രാംചന്ദാനിയുടെ ക്ലിനിക്ക്. വീര്‍ സുരേന്ദ്ര സായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ മെഡിസിന്‍ വിഭാഗം അസി.പ്രൊഫസറാണ് ഡോ.ശങ്കര്‍.
തന്റെ സേവനം പൂര്‍ണമായും സൗജന്യമാണെന്ന ധാരണ മാറ്റാനാണ് ഒരു രൂപ വാങ്ങുന്നതെന്ന് ഡോക്ടര്‍ പറയുന്നു. ചികിത്സയ്ക്ക് ചെറുതെങ്കിലും ഒരു തുക മുടക്കുന്നുവെന്ന ചിന്ത രോഗിയ്ക്കും വേണം. തന്റെ ആശുപത്രിയില്‍ ഒരു ഡോക്ടറെ കാണാന്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കുന്ന ആള്‍ക്കാരെ കണ്ടതോടെയാണ് ഇത്തരത്തില്‍ പ്രൈവറ്റ് പ്രാക്ടീസ് ആലോചിച്ചതെന്നും ഡോക്ടര്‍ പറയുന്നു. ഡെന്റിസ്റ്റായ ഭാര്യ ശിഖയും ശങ്കറിന്റെ സഹായത്തിനുണ്ട്.
Post Your Comments