KeralaLatest News

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ തൊഴിലാളി ഐക്യം ശക്തിപ്പെടണം: എ കെ പത്മനാഭന്‍

തൃശ്ശൂര്‍ :കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ തൊഴിലാളികള്‍ മഹാശക്തിയായി പ്രവഹിക്കേണ്ട കാലഘട്ടമാണിതെന്ന് സിഐടിയു ദേശീയ വൈസ് പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു. സേവനവേതന വ്യവസ്ഥകള്‍ക്കപ്പുറം രാജ്യം തകര്‍ക്കുന്ന നയങ്ങള്‍ക്കെതിരായി തൊഴിലാളിവര്‍ഗ ഐക്യം വളരണമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തില്‍ കോണ്‍ഗ്രസ്, ബിജെപി ഭരണം മാറുമ്പോഴും നയങ്ങളില്‍ മാറ്റമില്ല. ഇത്തരം സര്‍ക്കാരുകളുടെ നയങ്ങള്‍ രൂപീകരിക്കുന്നത് കോര്‍പറേറ്റുകളാണ്. ഈ നയങ്ങള്‍ മാറിയില്ലെങ്കില്‍ തൊഴിലാളികള്‍ക്കുള്ള ആനുകൂല്യം ഒന്നൊന്നായി നഷ്ടപ്പെടും. രാജ്യത്തിന്റെ പ്രതിരോധമേഖലകളുള്‍പ്പെടെ സ്വകാര്യവല്‍ക്കരിക്കുന്ന അപകടകരമായ സ്ഥിതിയാണിന്ന്.

ഭരണഘടനയുടെ അന്തഃസത്ത നഷ്ടപ്പെടുത്തുകയാണ്. മനുസ്മൃതിക്കനുസരിച്ച് ഭരണഘടന മാറ്റിയെഴുതാനാണ് നീക്കം. മനുഷ്യനേക്കാള്‍ വില പശുവിന് നല്‍കുന്നു. ഇത് തൊഴിലാളികള്‍ തിരിച്ചറിയണം. മാധ്യമമേഖല അധ്വാനിക്കുന്നവരുടെ സമരങ്ങളെ താറടിക്കുന്ന പ്രവണതയാണ് തുടരുന്നത്. കുത്തക മൂലധനശക്തികളൂടെ ചൂഷണത്തിനെതിരായ പോരാട്ടങ്ങളോട് അപൂര്‍വം മാധ്യമങ്ങള്‍ മാത്രമാണ് ചേര്‍ന്നുനില്‍ക്കുന്നത്. മാധ്യമപ്രവര്‍ത്തകരും തങ്ങളുടെ അവകാശ സംരക്ഷണത്തിനായി പോരാടേണ്ട കാലഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button