ErnakulamLatest NewsKeralaNattuvarthaNews

മിനി കൂപ്പര്‍ വാങ്ങിയത് തെറ്റായ പ്രവണത, അംഗീകരിക്കാന്‍ കഴിയില്ല: സിഐടിയു നേതാവിനെ ചുമതലകളില്‍ നിന്ന് നീക്കി

എറണാകുളം: മിനി കൂപ്പര്‍ കാര്‍ വിവാദത്തില്‍പ്പെട്ട സിഐടിയു നേതാവ് പികെ അനില്‍കുമാറിനെതിരേ നടപടി. കേരള പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയുവിന്റെ എല്ലാ ഭാരവാഹിത്വത്തില്‍ നിന്നും അനില്‍കുമാറിനെ നീക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കം പങ്കെടുത്ത എറണാകുളം ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളിലാണ് തീരുമാനം.

നേരത്തെ, സിഐടിയു നേതാവ് പികെ അനില്‍കുമാര്‍ 50 ലക്ഷത്തോളം രൂപ വിലവരുന്ന മിനി കൂപ്പര്‍ കാര്‍ വാങ്ങിയത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതോടെ, കാര്‍ വാങ്ങിയത് ഭാര്യയുടെ പേരിലാണെന്ന വിശദീകരണവുമായി അനില്‍കുമാര്‍ രംഗത്തെത്തിയിരുന്നു.

കാത്തിരിപ്പുകൾക്ക് വിട! ഒടുവിൽ ആമസോൺ പ്രൈം ലൈറ്റ് ഇന്ത്യയിലും എത്തി, വാർഷിക നിരക്ക് അറിയാം

സിഐടിയു നേതാവ് മിനി കൂപ്പര്‍ വാങ്ങിയത് തെറ്റായ പ്രവണതയാണെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ നിലപാട് കടുപ്പിച്ചു. തുടര്‍ന്ന് കേരള പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയുവിന്റെ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയില്‍ നിന്നും മറ്റെല്ലാ ഭാരവാഹിത്വങ്ങളിൽ നിന്നും പികെ അനില്‍കുമാറിനെ ഒഴിവാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button