Latest NewsIndia

മുന്‍ രാഷ്ട്രപതിയുടെ ചെറുമകന്‍ ബിജെപിയിലേക്ക്

. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അദ്ദേഹം പരാജയപ്പെട്ടിരുന്നു

ബെംഗുളൂരു: മുന്‍ രാഷ്ട്രപതി ഡോ. എസ് രാധാകൃഷ്ണന്റെ ചെറു മകന്‍ ബിജെപിയിലേക്ക്. രാജ്യം ഭാരത് രത്‌ന നല്‍കി ആദരിച്ച എസ് രാധാകൃഷ്ണന്‍ സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്നു രാധാകൃഷ്ണന്‍. അദ്ദേഹത്തിന്റെ ചെറുമകന്‍ സുബ്രഹ്മണ്യ ശര്‍മയാണ് ബിജെപിയിലേക്ക് എത്തുന്നത്.

ഇന്ന് കര്‍ണാടകയിലെ ബിജെപി ആസ്ഥാനത്ത് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ശേഷം സംസ്ഥാന അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പയുടെ സാന്നിധ്യത്തിലാകും സുബ്രഹ്മണ്യ ശര്‍മയുടെ പാര്‍ട്ടി പ്രവേശനം. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അദ്ദേഹം പരാജയപ്പെട്ടിരുന്നു. ഓള്‍ ഇന്ത്യ മഹിള എംപവര്‍മെന്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണ് ശര്‍മ മത്സരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button