ന്യൂയോര്‍ക്ക്: മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് എന്നീ സോഷ്യൽ മീഡിയ ആപ്പുകളെ ഒറ്റ കുടക്കീഴിൽ ആക്കുവാൻ ഒരുങ്ങി ഫെയ്‌സ്ബുക്ക്. ഇവയുടെ ടെക്‌നിക്കല്‍ ഇന്‍ഫസ്ട്രക്ചര്‍ ഏകീകരിക്കാൻ നീക്കമെന്നാണ് റിപ്പോർട്ട്. ഇതിനായി ഫെയ്‌സ്ബുക്കിന്റെ ഒരു പ്രത്യേക സംഘം തന്നെ ആസ്ഥാനത്ത് പ്രവര്‍ത്തിച്ച് തുടങ്ങി. ഒരുമിച്ചാക്കിയാലും ഈ ആപ്പുകള്‍ ഇപ്പോഴുള്ള സ്വതന്ത്ര സ്വഭാവം തുടരുമെന്നാണ് സൂചന. മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവ ഒന്നിച്ചായാൽ ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ നെറ്റ്‌വര്‍ക്കായി ഇത് മാറും
Post Your Comments