Latest NewsUAE

വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗം; നടപടികള്‍ കര്‍ശനമാക്കി ദുബായ്

ദുബൈ: ദുബായിൽ വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കുന്നു. ഫെഡറല്‍ ട്രാഫിക് നിയമം 32-ാം വകുപ്പു പ്രകാരമുള്ള നടപടികളാണ് ചുമത്തുക. 800 ദിര്‍ഹം പിഴ ചുമത്തുകയും ലൈസന്‍സില്‍ 4 ബ്ലാക് പോയിന്റുകള്‍ പതിക്കുകയും ചെയ്യും.

അലക്ഷ്യ ഡ്രൈവിങ് അപകടത്തിനു കാരണമായാല്‍ കടുത്ത ശിക്ഷ തന്നെ ലഭിക്കും. ഡ്രൈവിങ്ങിനിടെ സമൂഹമാധ്യമങ്ങളില്‍ വ്യാപരിക്കുക, സെല്‍ഫി സ്റ്റിക് ഉപയോഗിക്കുക, ഭക്ഷണ-പാനീയങ്ങള്‍ കഴിക്കുക, തലമുടി ചീകുകയോ സൗന്ദര്യ ലേപനങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യുക എന്നിവയ്ക്കും ഇതേ ശിക്ഷയാണ്.

വാഹനങ്ങളില്‍ നിന്നു മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞു പൊതുസ്ഥലങ്ങള്‍ വൃത്തികേടാക്കിയാല്‍ 1,000 ദിര്‍ഹമാണു പിഴ. ലൈസന്‍സില്‍ ആറ് ബ്ലാക് പോയിന്റുകള്‍ പതിയുകയും ചെയ്യും. സിഗററ്റ് കുറ്റിയോ ടിഷ്യൂ പേപ്പറോ വലിച്ചെറിഞ്ഞാല്‍ പോലും ഇതുബാധകമാണ്. ദുബൈയില്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ മുനിസിപ്പാലിറ്റി വക 500 ദിര്‍ഹം പിഴയുമുണ്ടാകും. ഇതിനായി പ്രത്യേകം ഇന്‍സ്‌പെക്ടര്‍മാരെ നിയമിച്ചിട്ടുണ്ട്.

അപകടം വരുത്താതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

*ആംബുലന്‍സുകള്‍ വരുമ്ബോള്‍ മറ്റു വാഹനങ്ങള്‍ വേഗം കൂട്ടി പോകാതെ അവയ്ക്കു കടന്നു പോകാന്‍ സൗകര്യമൊരുക്കണം.

*പെട്ടെന്നു ബ്രേക്ക് ചെയ്യുകയോ കുറുകെ വരികയോ ചെയ്യരുത്. വേഗം കുറയ്ക്കുകയും സിഗ്‌നലിട്ട് വലതുവശത്തെ ട്രാക്കിലേക്കു മാറി സുരക്ഷിതമായി വാഹനം ഒതുക്കിക്കൊടുക്കുകയും വേണം.

*സിഗ്‌നലിലും ഇന്റര്‍സെക്ഷനുകളിലും ആംബുലന്‍സുകള്‍ക്കാണു പ്രഥമ പരിഗണന.* ആംബുലന്‍സുകളെ മറികടക്കുകയോ മല്‍സരിച്ചു പായുകയോ അരുത്.

*ആംബുലന്‍സുകള്‍ വരുന്നെന്നു കരുതി ചുവപ്പ് സിഗ്‌നല്‍ മറികടക്കാന്‍ ശ്രമിക്കരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button