തിരുവനന്തപുരം എന്‍ഡോസള്‍ഫാന്‍ ഇരകളുടെ നീറുന്ന അനുഭവങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പങ്കുവെച്ച് പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തക ദയാബായി. ജീവിക്കാനുള്ള മോഹം കൊണ്ടാണ് സമരത്തിനിറങ്ങുന്നത് ആ അമ്മമാരെ തടയരുതെന്നും ദയാബായി അഭ്യര്‍ത്ഥിച്ചു. എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി ഈ മാസം 30 മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ആരംഭിക്കുന്ന അനിശ്ചിതകാല പട്ടിണി സമരത്തിന് പിന്തുണയര്‍പ്പിച്ച് സമര സഹായ സമിതി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
ദുരിതമേഖലകള്‍ കറങ്ങിക്കണ്ട് ചങ്ക് പൊട്ടിയാണ് താന്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നതെന്നും ദയാബായി പറഞ്ഞു. നിസ്സഹായനായ മകന് പൂച്ചയെ കൂട്ടിരുത്തി വര്‍ഷങ്ങളോളം ജോലിക്ക് പോയ അമ്മമാരുണ്ട്. അപ്പോഴൊന്നും അവകാശലംഘനം കാണാത്ത അധികൃതര്‍, ഇവര്‍ സമരരംഗത്തിറങ്ങുേമ്ബാള് തടസ്സവാദമുന്നയിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. ദുരിതം പേറിയവര്‍ക്കായി ഒന്നും ചെയ്യാത്തവര്‍ക്ക് ഇവരുടെ സമരത്തിനെതിരെ പരാതി കൊടുക്കാനോ തടയാനോ അവകാശമില്ല.ഈ അമ്മമാര്‍ക്ക് മറ്റൊരു വഴിയുമില്ല. വീട്ടിനുള്ളില്‍ ജീര്‍ണിച്ച് കഴിയുകയാണിവര്‍. 25 വര്‍ഷം മക്കളെ മടിയില്‍ കിടത്തി പോറ്റുന്ന ഇൗ അമ്മമാരെ സല്യൂട്ട് ചെയ്യണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments