KeralaLatest News

നിരാഹാരത്തിനിടെ പണവും ഡയറിയും മോഷണം പോയെന്ന് ദയാബായി: ഫോൺ നമ്പർ എഴുതി വെച്ച ബുക്കെങ്കിലും തിരിച്ചു തരണമെന്ന് അപേക്ഷ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ നിരാഹാര സമരത്തിനിടെ തന്റെ 70000 രൂപയും ഡയറിയുമുൾപ്പെട്ട ബാ​ഗ് മോഷണം പോയെന്ന് സമൂഹിക പ്രവർത്തക ദയാബായി. നിരാഹാരത്തിനിടെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയപ്പോഴാണ് ബാ​ഗ് നഷടപ്പെട്ടതെന്ന് ദയാബായി പറഞ്ഞു. കാസർ​ഗോട്ടെ എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരാഹാരം നടത്തുന്നതിനിടെ ഒക്ടോബർ 12നാണ് മോഷണം നടന്നത്. സംഘാടകർ പറഞ്ഞതിനാലാണ് സംഭവത്തിൽ പരാതി നൽകാതിരുന്നതെന്നും ദയാബായി വ്യക്തമാക്കി.

നിരാഹാരത്തിനിടെ വൈകിട്ട് നാലിന് പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് മാറ്റുമ്പോൾ തന്റെ ബാ​ഗ് അവിടെ ഉണ്ടായിരുന്നു. അവാർഡുകളുടെ സമ്മാനമായി ലഭിച്ച 50,000 രൂപയും മറ്റൊരു 20,000 രൂപയും പഴ്സിലുണ്ടായിരുന്നു. ആശുപത്രിയിലേക്കു മാറ്റിയ പൊലീസിനു തന്റെ വസ്തുക്കൾ സംരക്ഷിക്കാനുള്ള ബാധ്യതയില്ലേ എന്നും ദയാബായി ചോദിച്ചു. ആശുപത്രിയിലാക്കിയ ശേഷം പൊലീസ് മടങ്ങി.’നഷ്ടമായ പണത്തേക്കാളും വലുത് ആ രേഖകളാണ്. അത് തിരിച്ചു കിട്ടണം.

ഇക്കാലം കൊണ്ട് പരിചയപ്പെട്ടവരുടെയെല്ലാം നമ്പറുകൾ എഴുതിവെച്ച ഡയറി ഉൾപ്പെടെയാണ് നഷ്ടപ്പെട്ടത്. അതിന് ജീവനേക്കാൾ വിലയുണ്ട്’, ദയാബായി പറഞ്ഞു. എൻഡോസൾഫാൻ രോ​ഗികൾക്ക് കാസർ​ഗോഡ് സെന്റർ പണിയുന്നതിനും തനിക്ക് സ്വന്തമായി വീ‍ട് പണിയുന്നതിനും വേണ്ടി സ്വരൂപിച്ചു വെച്ചതിൽപെട്ട പണമാണ് നഷ്ടമായതെന്നും ദയാബായി പറഞ്ഞു. ആശുപത്രി വിട്ടപ്പോൾ അവിടെ അടയ്ക്കാനുള്ള പണം പോലും കയ്യിലുണ്ടായിരുന്നില്ലെന്നും ദയാബായി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button