തിരുവനന്തപുരം: ഏഴാം വയസില്‍ ഗാന്ധിജിയെ കണ്ടു. പിന്നീട് ഗാന്ധി മാര്‍ഗത്തിലൂന്നിയുള്ള ജീവിതം. ഈ 94-ാം വയസിലും സമൂഹനന്മക്കായി പ്രവര്‍ത്തിക്കുന്ന ഒരാള്‍… വിനോബാഭാവെയുടെ ആത്മീയപുത്രി എന്ന് വിശേഷിപ്പിക്കപ്പെടുന്ന പരിവ്രാജിക എ കെ രാജമ്മ. തിരുവനന്തപുരം തൊളിക്കോട് വിനോബ നികേതനത്തിന്റെ സ്ഥാപകയാണ് രാജമ്മ. ഗാന്ധിജിയെ നേരില്‍ കാണുകയും പിന്നീട് ഗാന്ധി മാര്‍ഗത്തിലേക്ക് തിരിയുകയും ചെയ്ത ഇന്ന് ജീവിച്ചിരിക്കുന്ന അപൂര്‍വ്വം പേരില്‍ ഒരാളാണവര്‍.
സത്യം, അഹിംസ, ലാളിത്യം, ബ്രഹ്മചര്യം, ത്യാഗം. ഗാന്ധിജി മുന്നോട്ടുവച്ച ദര്‍ശനങ്ങളുടെ പാതയിലാണ് ഇന്ന് 94-ാം വയസ്സിലും അവര്‍ ജീവിക്കുന്നത്. 1934-ല്‍ നെയ്യാറ്റിന്‍കര സന്ദര്‍ശനത്തിനിടെയാണ് രാജമ്മ ഗാന്ധിജിയെ കണ്ടത്. അന്ന് രാജമ്മയക്ക് ഏഴ് വയസായിരുന്നു. ഗാന്ധിജി എന്ന വികാരം ചെറുപ്പത്തിലേ കണ്ടറിഞ്ഞ രാജമ്മ ഗാന്ധിമാര്‍ഗ്ഗത്തിലേക്ക് തിരിഞ്ഞു. ഗാന്ധിജിയുടെ മരണശേഷം വിനോബാഭാവയെ ഗുരുവായി സ്വീകരിച്ചു. പഠനശേഷം രാജമ്മ സേവാഗ്രാമിലെ അന്തേവാസിയായി. ഭൂദാനപ്രസ്ഥാനത്തിന്റെ ഭാഗമായി വിനോബാഭാവെയോടൊപ്പം യാത്ര ചെയ്ത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായി. പിന്നീട് ഗാന്ധിജിയുടേയും വിനോബാഭാവെയുടേയും സന്ദേശങ്ങളില്‍ അധിഷ്ഠിതമായ വിനോബനികേതന്‍ എന്ന പ്രസ്ഥാനത്തിന്റെ അമരക്കാരിയായി. പിന്നീട് ജീവിതം സാമൂഹ്യസേസവനത്തിനായി സ്വയം സമര്‍പ്പിക്കുകയായിരുന്നു അവര്‍. ഗാന്ധിമാര്‍ഗ്ഗത്തില്‍ ജീവിച്ചിരുന്നവര്‍ കുറഞ്ഞു വരുന്ന ഇക്കാലത്ത് സമൂഹത്തിന് ഒരു മികച്ച മാതൃകയാണ് വിനോബ നികേതനും രാജമ്മയും. ഇന്ന് 94-ാം വയസിലും ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകയാണവര്‍.
Post Your Comments