Latest NewsCricketSports

വംശീയ അധിക്ഷേപം,പാകിസ്ഥാനോടുള്ള  നിലപാട് വ്യക്തമാക്കി ദക്ഷിണാഫ്രിയ്ക്കന്‍ ക്യാപ്റ്റന്‍

ഡര്‍ബന്‍: വംശീയ അധിക്ഷേപം,പാകിസ്ഥാനോടുള്ള  നിലപാട് വ്യക്തമാക്കി ദക്ഷിണാഫ്രിയ്ക്കന്‍ ക്യാപ്റ്റന്‍. വംശീയാധിക്ഷേപ ആരോപണത്തില്‍ മാപ്പുപറഞ്ഞ പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിനോട് ക്ഷമിക്കുന്നതായി ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫഫ് ഡുപ്ലസിസ്. ഉത്തരവാദിത്തം ഏറ്റെടുത്ത് മാപ്പുപറഞ്ഞതിനാല്‍ തങ്ങള്‍ക്കു പരാതിയില്ലെന്നും വിഷയം എങ്ങനെ പരിഹരിക്കണം എന്നത് ഐസിസിയുടെ പരിഗണനയിലാണെന്നും ഡുപ്ലസിസ് പറഞ്ഞു.

ദക്ഷിണാഫ്രിക്കയുടെ ആന്‍ഡിലെ ഫെലുക്വായുടെ അമ്മയെയും, താരത്തിന്റെ നിറത്തിന്റെ പേരിലും സര്‍ഫ്രാസ് പരിഹസിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും തമ്മില്‍ നടന്ന രണ്ടാം ഏകദിനത്തിനിടെയാണ് സംഭവം. സര്‍ഫ്രാസിന്റെ വാക്കുകള്‍ സ്റ്റംപ് മൈക്കില്‍ വ്യക്തമായി പതിഞ്ഞു.

സംഭവം വിവാദമായതോടെ മാപ്പപേക്ഷയുമായി സര്‍ഫ്രാസ് രംഗത്തെത്തി. ആരെയും ഉദ്ദേശിച്ചല്ല തന്റെ പരാമര്‍ശങ്ങളെന്നും അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് നല്‍കണമെന്നും സര്‍ഫ്രാസ് ട്വിറ്ററില്‍ എഴുതി. താന്‍ ഏവരെയും ബഹുമാനത്തോടെയാണ് സമീപിക്കുന്നതെന്നും ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button