Latest NewsKerala

ബന്ധു നിയമന വിവാദം: നിയമനം ചട്ടങ്ങള്‍ ലംഘിച്ചു തന്നെയെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: കെ ടി ജലീലിന്റെ ബന്ധു നിയമനം ചട്ടങ്ങള്‍ പാലിക്കാതെയെന്ന് സര്‍ക്കാര്‍. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉയര്‍ന്ന പോസ്റ്റുകളില്‍ നിയമനം നടത്തുമ്പോള്‍ വിദഗ്ധ സമിതിയുടെ ശിപാര്‍ശ വേണമെന്ന ചട്ടം പാലിക്കാതെയാണ് ജലീലിന്റെ പിതൃ സഹോദര പുത്രന്‍ കെ.ടി അദീബിനെ ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജറായി നിയമിച്ചത്. കഴിഞ്ഞ നിയമസഭാ സമ്മേളനകാലത്ത് പാറക്കല്‍ അബ്ദുള്ളയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ മന്ത്രി ജലീല്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തെ തുടര്‍ന്ന്.  പാറക്കൽ അബ്ദുല്ല അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. മുഖ്യമന്ത്രിക്കെതിരെയും ജലീലിനെതിരെയുമാണ് നോട്ടീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button