NattuvarthaLatest NewsKeralaNews

‘വെച്ചത് ഉണ്ടയുള്ള വെടി, നെഞ്ചിൽ തറച്ചപ്പോൾ ജലീലിന് ബോധ്യമായിക്കാണും’ ; പി. കെ ഫിറോസ്

യൂത്ത് ലീഗിന്റെ ആരോപണം ഉണ്ടയില്ലാ വെടിയെന്നു പറഞ്ഞ് ഒഴിഞ്ഞിരുന്ന മന്ത്രി കെ. ടി ജലീലിന് നെഞ്ചില്‍ തറച്ചപ്പോള്‍ ഉണ്ടയുള്ള വെടിയാണെന്ന് ബോധ്യമായികാണുമെന്നും, ബന്ധു നിയമനത്തിൽ ജലീലിനെതിരെ യൂത്ത് ലീഗ് ഉന്നയിച്ച ആരോപണം പൂര്‍ണ്ണമായും ശരിവെക്കുന്നതാണ് ലോകായുക്തയുടെ വിധിയെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. ജലീലിനെതിരായ ലോകായുക്ത വിധിയോട് മാതൃഭൂമി ഡോട് കോമിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ലീഗ് ഉന്നയിച്ച ആരോപണം പൂര്‍ണ്ണമായും ശരിവെക്കുന്നതാണ് വിധിയെന്നും ഫിറോസ് പറഞ്ഞു.

‘നിയമപോരാട്ടത്തിന്റേയും സത്യത്തിന്റേയും വിജയമാണിത്. യൂത്ത് ലീഗും താനും ആരോപണം ഉന്നയിക്കുമ്പോള്‍ ഉണ്ടയില്ലാ വെടിയെന്ന് പറഞ്ഞ് ഒഴിയാറായിരുന്നു മന്ത്രി ചെയ്തിരുന്നത്. ഇപ്പോള്‍ ഉണ്ടയുള്ള വെടിയാണെന്ന് നെഞ്ചില്‍ തറച്ചപ്പോള്‍ ജലീലിന് ബോധ്യമായികാണു’. ഫിറോസ് പറഞ്ഞു.

‘മന്ത്രി പറഞ്ഞത് കളവാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ ജനങ്ങളോട് മാപ്പ് പറയണം. ആരോപണം ഉന്നയിച്ച ദിവസം മുതല്‍ കൈപ്പറ്റിയ പണം മുഴുവന്‍ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാന്‍ കെ.ടി. ജലീല്‍ തയ്യാറാകണം’. ഇതാണ് യൂത്ത് ലീഗിന് ആവശ്യപ്പെടാനുള്ളതെന്നും ഫിറോസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button