തിരുവനന്തപുരം•രാജ്യത്തെ ടെലിവിഷന്‍ ചാനലുകളുടെ ജനപ്രീതിയുടെ അളവുകോലായ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബാര്‍ക്) ഇന്ത്യയുടെ ഏറ്റവും പുതിയ റേറ്റിംഗ് പുറത്തുവന്നു. ജനുവരി 12 ന് ആരംഭിച്ച് ജനുവരി 18 വെള്ളിയാഴ്ച അവസാനിച്ച മൂന്നാമത്തെ ആഴ്ചയിലെ റേറ്റിംഗാണ് പുറത്തുവന്നത്. റേറ്റിംഗില്‍ ആദ്യ അഞ്ച് ചാനലുകളുടെ സ്ഥാനങ്ങളില്‍ രണ്ടാം വാരത്തേതില് നിന്നും മാറ്റമൊന്നും വന്നിട്ടില്ല. അതേസമയം, ഇംപ്രഷനുകളില്‍ കുറവ് വന്നിട്ടുണ്ട്.
ഒന്നാം സ്ഥാനത്ത് ഏഷ്യനെറ്റ് ന്യൂസ് തുടരുന്നു. രണ്ടാം സ്ഥാനത്ത് മനോരമ ന്യൂസും മൂന്നാം സ്ഥാനത്ത് മാതൃഭൂമി ന്യൂസും നാലാം സ്ഥാനത്ത് ജനം ടിവിയും അഞ്ചാം സ്ഥാനത്തും തുടരുന്നു.
വിനോദ ചാനലുകളുടെ സ്ഥാനത്തിനും ഈ ആഴ്ച മാറ്റമില്ലാതെ തുടരുന്നു. ഒന്നാം സ്ഥാനത് ഏഷ്യാനെറ്റും രണ്ടാം സ്ഥാനത്ത് ഫ്ലവേഴ്സ് ടിവിയും മൂന്നാം സ്ഥാനത്ത് മഴവില്‍ മനോരമയും നാലാം സ്ഥാനത്ത് സൂര്യ ടിവിയും അഞ്ചാം സ്ഥാനത്ത് ഏഷ്യാനെറ്റ് മൂവീസും തുടരുന്നു.
Post Your Comments