തിരുവനന്തപുരം • ഒരിടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകളുടെ ജനകീയതയുടെ അളവുകോലായ ബാര്‍ക് റേറ്റിംഗില്‍, മലയാളം വാര്‍ത്ത ചാനലുകള്‍ക്കിടയില്‍ ആദ്യ അഞ്ചില്‍ ഇടംനേടി ജനം ടി.വി. ജൂലൈ 4 ന് ആരംഭിച്ച് 10 ന് അവസാനിച്ച 27 ാം വാരത്തിലെ റേറ്റിംഗ് പ്രകാരം ഏഷ്യനെറ്റ് ന്യൂസാണ് ഒന്നാം സ്ഥാനത്ത്. 7,38,12,000 ആണ് ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രതിവാര ഇംപ്രഷന്‍. രണ്ടാം സ്ഥാനത്ത് 24 ന്യൂസും (5,98,39,000) മൂന്നാം സ്ഥാനത്ത് മനോരമ ന്യൂസും നാലാം സ്ഥാനത്ത് മാതൃഭൂമി ന്യൂസും തുടരുന്നു.
അഞ്ചാം സ്ഥാനത്തെത്തിയ ജനം ടി.വിയുടെ പ്രതിവാര ഇംപ്രഷന്‍ 1,60,57,000 ആണ്. റിലയന്‍സിന്റെ ന്യൂസ് 18, ജമാഅത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ എന്നീ ചാനലുകളെ പിന്നിലാക്കിയാണ് ജനത്തിന്റെ മുന്നേറ്റം. സി.പി.എം ചാനലായ കൈരളി ന്യൂസിനും കോണ്‍ഗ്രസിന്റെ ജയ് ഹിന്ദിനും റേറ്റിംഗില്‍ ഇടം നേടാനായില്ല. ശബരിമല സമരകാലത്ത് സ്ഥിരമായി റേറ്റിംഗില്‍ ഇടംനേടിയിരുന്ന ജനം ടി.വി ഇടയ്ക്ക് പിന്നോട്ട് പോയിരുന്നു.
മലയാളം വിനോദം ചാനലുകളില്‍ ഏഷ്യാനെറ്റ് ആധിപത്യം തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള സൂര്യ ടി.വിയ്ക്ക് ഏഷ്യാനെറ്റിന്റെ മൂന്നിലൊന്ന് ഇംപ്രഷന്‍ മാത്രമാണ് ഉള്ളത്. ഫ്ലവേഴ്സ് ചാനലാണ് മൂന്നാം സ്ഥാനത്ത്. മഴവില്‍ മനോരമ നാലാം സ്ഥാനത്തും സീ കേരളം അഞ്ചാം സ്ഥാനത്തും തുടരുന്നു.
മലയാളത്തിലെ ഏറ്റവും ജനപ്രിയ പരിപാടികളില്‍ ആദ്യ അഞ്ചും ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നവയാണ്. കുടുംബവിളക്ക്, മൗനരാഗം, വാനമ്പാടി, സീതാ കല്യാണം, പൗര്‍ണമി തിങ്കള്‍ എന്നീ ഏഷ്യാനെറ്റ് പരമ്പരകളാണ് റേറ്റിംഗില്‍ മുന്നില്‍ നില്‍ക്കുന്നത്.
Post Your Comments