തിരുവനന്തപുരം: സീറ്റ് വിഭജനത്തില്‍ തീരുമാനങ്ങളറിയിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അധികം സീറ്റുകള്‍ ചോദിക്കാന്‍ ഘടകക്ഷികള്‍ക്ക് അവകാശമുണ്ടെന്നും സീറ്റ് വിഭജനം സംബന്ധിച്ച് എല്ലാ പ്രശ്‌നങ്ങളും രമ്യമായി പരിഹരിക്കാന്‍ യുഡിഎഫിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഇരുപത് സീറ്റുകളില്‍ ഞങ്ങള്‍ക്ക് നല്ല ധാരണയുണ്ട് എന്നാണ് താന്‍ നേരത്തെ പറഞ്ഞത്. അല്ലാതെ ഇരുപത് സീറ്റുകളില്‍ ധാരണയായി എന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവന്തനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബൂത്ത് പ്രസിഡന്റുമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനായി രാഹുല്‍ ഗാന്ധി ഈ മാസം 29-ന് കൊച്ചിയിലെത്തും. കൂടാതെ കെപിസിസി അധ്യക്ഷന്‍ നയിക്കുന്ന ജന്‍മഹായാത്ര ഫെബ്രുവരി മൂന്നിന് ആരംഭിച്ച് 28-ന് തിരുവനന്തപുരത്ത് സമാപിക്കുമെന്ന് മുല്ലപ്പള്ളി അറിയിച്ചു.
നിയമസഭയില്‍ ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗം നിരാശപ്പെടുത്തി. സര്‍ക്കാരിന് മംഗളപത്രം വായിക്കുകയാണ് ഗവര്‍ണര്‍ ചെയ്തതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Post Your Comments