Latest NewsKerala

അഭിലാഷ് ടോമിക്ക് രാഷ്ട്രപതിയുടെ പുരസ്‌കാരം

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി സേനാഗങ്ങള്‍ക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചു. മലയാളിയും നവികസേനാ കമാണ്ടറുമായ അഭിലാഷ് ടോമി ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ വിശിഷ്ട സേവാ പുരസ്‌കാരം നേടി. അതേസമയം നാവിക സേനയിലെ തന്നെ അജയ് കുമാര്‍ പയ്യപ്പിള്ളയിലിന് പരം വിശിഷ്ട സേവാ മെഡലും ലഭിച്ചിട്ടുണ്ട്. കൂടാതെ പി വിസ്മയക്ക് ഉത്തം ജീവന്‍ രക്ഷാപതക്കും ലഭിച്ചു.

പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് മലയാളിയായ പ്രശാന്ത് നായരും പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. തൃശ്ശൂരില്‍ പ്രളയകാലത്ത് വെള്ളം കയറിയ വീട്ടിലകപ്പെട്ട അമ്മയെയും കുഞ്ഞിനെയും ധീരമായി രക്ഷിച്ചതിനാണ് വ്യോമസേനാ വിങ് കമാന്‍ഡര്‍ പ്രശാന്ത് നായര്‍ക്ക് പുരസ്‌കാരം ലഭിച്ചത്. പ്രളയകാലത്ത് ഗരുഡ് കമാന്‍ഡോകളുടെ ഒരു സംഘം തൃശ്ശൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിരുന്നു. നൂറിലേറെപ്പേരെയാണ് പ്രശാന്ത് നായര്‍ മാത്രം അന്ന് എയര്‍ലിഫ്റ്റിംഗ് വഴി രക്ഷപ്പെടുത്തിയത്. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയാണ് പ്രശാന്ത് നായര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button