മസ്ക്കറ്റ്•നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിക്കുകയും താമസിക്കുകയും ചെയ്ത 85 പേരെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.
സുരക്ഷാ പരിപാലനത്തിന്റെയും നുഴഞ്ഞുകയറ്റം കുറയ്ക്കുന്നതിന്റെയും ഭാഗമായി നടന്ന പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. വടക്കന്‍ ബതിന ഗവര്‍ണറേറ്റില്‍ നിന്നാണ് അനധികൃതമായി രാജ്യത്ത് പ്രവേശിച്ച് താമസിക്കുകയായിരുന്ന 85 ഏഷ്യന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തത്.
ഇവര്‍ക്കെതിരായ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നും പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments