കുട്ടനാട്: താല്‍ക്കാലിക ഷെഡ് നിര്‍മ്മിച്ച് ദീര്‍ഘനാളായി താമസം തുടങ്ങിയിട്ടും അധികൃതര്‍ റേഷന്‍ കാര്‍ഡ് അനുവദിച്ച് നല്‍കുന്നില്ലെന്ന് പരാതി. ഇതുമൂലം കുട്ടനാട്ടുകാര്‍ക്ക് ആനുകൂല്യങ്ങള്‍ തിരസ്തരിക്കപ്പെട്ട് പോകുന്നതായി പരാതി. ലൈഫ് പദ്ധതി പ്രകാരം വീട് ലഭിക്കണമെങ്കില്‍ റേഷന്‍ കാര്‍ഡ് ലഭിക്കണമെന്നാണ് ചട്ടം. എന്നാല്‍ അധികൃതരുടെ അലംഭാവം മൂലം ലൈഫ് പദ്ധതി പ്രകാരം വീട് കിട്ടുന്നതടക്കമുള്ള എല്ലാ ആനൂകൂല്യങ്ങളും ഇല്ലാതാവുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു.
കുട്ടനാട്ടിലും ആലപ്പുഴയിലെ വിവിധ ഭാഗങ്ങളിലുമുളള നിര്‍ധനരാണ് അധികൃതര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. സ്വന്തം പേരില്‍ വീടും സ്ഥലവും ഇല്ലാത്തതിനാല്‍ എല്ലാ ആനൂകൂല്യങ്ങളും നിഷേധിക്കപ്പെടുകയാണെന്ന് ഇവര്‍ പറയുന്നത്. പല തവണ റേഷന്‍ കാര്‍ഡിനായി സമീപിച്ചെങ്കിലും നീക്ക് പോക്ക് ഉണ്ടായില്ലെന്നും . ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പലതവണ പരാതി നല്‍കിയിട്ടും പളയപടി തന്നെയാണ് പോക്കെന്നാണ് ആരോപണം
Post Your Comments