കോഴിക്കോട് : നിപ്പാ വൈറസ് ബാധയുടെ പേരില്‍ പണിത പള്ളി പൊളിച്ചു നീക്കണമെന്ന് പഞ്ചായത്ത്. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് നിര്‍മ്മാണമെന്ന് ചുണ്ടിക്കാട്ടിയാണ് പൊളിച്ചു നീക്കാന്‍ പഞ്ചായത്ത് നിര്‍ദ്ദേശം നല്‍കിയത്.
പേരാമ്പ്ര സൂപ്പിക്കടയിലെ മഖ്ബറയാണ് പഞ്ചായത്തിന്റെ അനുമതിയില്ലാതെ നിര്‍മ്മിച്ചതിനെ തുടര്‍ന്ന് വിവാദത്തിലായിരിക്കുന്നത്. സൂപ്പിക്കടയില്‍ നിപ്പാ വൈറസ് ബാധയുണ്ടാകാന്‍ കാരണം മഖ്ബറ സംരക്ഷിക്കാത്തതാണെന്ന പ്രചാരണത്തോടെയായിരുന്നു മഖ്ബറ പണി തുടങ്ങിയത്.
സെപ്തംബര്‍ 19 ന് നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. ഇത് മറികടന്ന് പണി പൂര്‍ത്തിയാക്കി. കെട്ടിടം പൊളിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ഏഴ് ദിവസത്തിനകം സ്ഥലമുടമ കാരണം ബോധിപ്പിക്കണം. സ്വയം പൊളിക്കുന്നില്ലെങ്കില്‍ പഞ്ചായത്ത് ഇടപെട്ട് കെട്ടിടം പൊളിക്കുമെന്നും നോട്ടീസ് പറയുന്നു.
Post Your Comments