അമരാവതി : കോണ്‍ഗ്രസുമായുള്ള സഖ്യ സാധ്യതയെ തള്ളി ചന്ദ്രബാബു നായിഡു.
തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്ത് ദേശീയ പാര്‍ട്ടികളുമായ് യാതൊരു ധാരണയ്ക്കുമില്ലെന്ന്് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി നേതാവുമായ എന്‍. ചന്ദ്രബാബു നായിഡു.
ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചന്ദ്രബാബു തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഇരു പാര്‍ട്ടികളുടെ താല്‍പ്പര്യങ്ങള്‍ നോക്കിയാണ് സംസ്ഥാനത്തെ സഖ്യസാധ്യതകളെന്നും അദ്ദേഹം തെലുങ്കുദേശം പാര്‍ട്ടി നേതാക്കളോട് ടെലികോണ്‍ഫറന്‍സില്‍ പറഞ്ഞു.
ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരെ ഒരുമിക്കും. രാജ്യത്തെ സംരക്ഷിക്കു, ഭരണഘടന സംരക്ഷിക്കൂ, ഇന്ത്യയെ ഒരുമിപ്പിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തികൊണ്ട് ഒരേ നിരയില്‍ നിന്നുകൊണ്ട് പോരാടും. തന്നിഷ്ടക്കാരുടെ ഭരണം അവസാനിപ്പിക്കുക എന്നതാണ് പ്രധാന പരിപാടി.’ നായിഡു കൂട്ടി ചേര്‍ത്തു.
Post Your Comments