
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ നീക്കണമെന്ന ആവശ്യപ്പെട്ട് ട്വിറ്ററിൽ ക്യാമ്പയിനുമായി ആരാധകർ. 2013 ഐപിഎല്‍ സീസണിലെ വാതുവെപ്പ് വിവാദത്തെ തുടര്‍ന്നാണ് ശ്രീശാന്തിന് വിലക്ക് ഏർപ്പെടുത്തിയത്. കേസില്‍ പട്യാല ഹൗസ് കോടതി ശ്രീശാന്ത് അടക്കമുള്ള താരങ്ങളെ കുറ്റവിമുക്തരാക്കിയെങ്കിലും ബിസിസിഐ വിലക്ക് നീക്കാൻ തയ്യാറായിരുന്നില്ല. താരത്തിന്റെ ഭാര്യ ഭാര്യ ഭുവനേശ്വരി വിലക്ക് നീക്കണമെന്ന് ആവശ്യവുമായി രംഗത്തെത്തിയതോടെയാണ് ആരാധകരും പിന്തുണയുമായി എത്തിയിരിക്കുന്നത്.
Post Your Comments