CricketLatest NewsKeralaIndia

BREAKING – ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് എസ് ശ്രീശാന്ത് : ‘പുതുതലമുറയ്ക്ക് വഴി മാറുന്നു’

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ മികച്ച പെർഫോമൻസ് കാഴ്ചവെച്ചിരുന്ന മലയാളി താരവും ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ കളിച്ച ആദ്യ മലയാളി താരവുമായ എസ് ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഈ തീരുമാനം എന്‍റേത് മാത്രമാണ്. എനിക്ക് സന്തോഷം നൽകുന്ന തീരുമാനമല്ല ഇതെന്ന് അറിയാമെങ്കിലും, ജീവിതത്തിലെ ഈ സമയത്ത് സ്വീകരിക്കേണ്ട ശരിയായതും മാന്യവുമായ നടപടിയാണിതെന്ന് കരുതുന്നു -ശ്രീശാന്ത് പറഞ്ഞു.

‘അടുത്ത തലമുറയിലെ ക്രിക്കറ്റ് താരങ്ങൾക്കായി ഞാൻ എന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കാൻ തീരുമാനിക്കുന്നു’ എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പുതിയ തലമുറയ്ക്ക് വേണ്ടി ഫസ്റ്റ്ക്ലാസ് കരിയര്‍ അവസാനിപ്പിക്കുകയാണെന്നാണ് ശ്രീ ട്വീറ്റ് ചെയ്തത്. ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സാധിച്ചത് അഭിമാനത്തോടെ കാണുന്നുവെന്നും ഏറെ വേദനയോടെയാണ് ഈ തീരുമാനമെടുക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഇത്തവണ രഞ്ജി ട്രോഫിയില്‍ കേരളത്തിനായി ആദ്യ മത്സരത്തില്‍ കളിച്ച ശ്രീശാന്തിന് പിന്നീട് പരിശീലനത്തിനിടെ സംഭവിച്ച പരിക്ക് കാരണം ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നിരുന്നു. 27 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 87 വിക്കറ്റുകളും 53 ഏകദിനങ്ങളിൽ നിന്ന് 75 വിക്കറ്റുകളും ശ്രീശാന്ത് നേടിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button