NewsBusiness

ഓഹരി വിപണികള്‍ നേരിയ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികയില്‍ സെന്‍സെക്സ് നേരിയ നഷ്ടത്തിലും നിഫ്റ്റിയില്‍ നേട്ടത്തോടെയും വ്യാപാരം ആരംഭിച്ചു. സെന്‍സെക്സ് 1.16 പോയിന്റ് താഴ്ന്ന് 36443.48 എന്ന നിലയിലും നിഫ്റ്റി എഴ് പോയിന്റ് ഉയര്‍ന്ന് 10929.80 എന്ന നിലയിലുമാണ് വ്യാപാരം ആരംഭിച്ചത്. 889 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 637 കമ്പനികള്‍ നഷ്ടത്തിലുമാണ്. 86 കമ്പനികള്‍ മാറ്റമില്ലാതെ തുടരുന്നുണ്ട്.

വിപ്രോ, യെസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിയന്‍ ലിവര്‍, ഐസിഐസിഐ ബാങ്ക്, ഐടിസി, ഗെയില്‍, റിലയിന്‍സ്, സിപ്ല തുടങ്ങിയ കമ്പനികള്‍ നേട്ടത്തിലും, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, ടിസിഎസ്, ടാറ്റാ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഒഎന്‍ജിസി തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button