മാർച്ച് മാസത്തിലെ ആദ്യത്തെ ശനിയാഴ്ചയായ രണ്ടാം തീയതി പ്രത്യേക വ്യാപാര സെഷൻ നടത്താനൊരുങ്ങി ഓഹരി വിപണി. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക സർക്കുലർ പുറത്തിറക്കിയത്. ജനുവരി 20ന് നടത്താനിരുന്ന പ്രത്യേക വ്യാപാരമാണ് മാർച്ച് രണ്ടിലേക്ക് മാറ്റിയിരിക്കുന്നത്.
ജനുവരി 20ന് പ്രത്യേക വ്യാപാരം നിശ്ചയിച്ചിരുന്നെങ്കിലും, പിന്നീട് അത് സമ്പൂർണ വ്യാപാര ദിനമാക്കി മാറ്റുകയായിരുന്നു. ജനുവരി 22 തിങ്കളാഴ്ച അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച പശ്ചാത്തലത്തിലായിരുന്നു തീരുമാനം. രണ്ട് ഘട്ടങ്ങളായി നടത്തുന്ന ഈ സെഷന്റെ ആദ്യഭാഗം രാവിലെ 9:15 മുതൽ 45 മിനിറ്റ് നേരത്തേക്ക് നടക്കും. രണ്ടാം ഭാഗം 11:30 മുതൽ 12:30 വരെയാണ് ഉണ്ടാവുക. അതേസമയം, രാവിലെ 9:00 മുതൽ 9:08 വരെയും, 11:15 മുതൽ 11:23 വരെയും പ്രീ ഓപ്പൺ സെഷനും ഉണ്ടായിരിക്കും.
മാർച്ച് രണ്ടിലെ പ്രത്യേക വ്യാപാര സെഷൻ ചില നിബന്ധനകളോടെയാണ് നടത്തുക. അന്നേദിവസം ഓഹരിക്കും ഡെറിവേറ്റീവ്സിനും പ്രൈസ് ബാൻഡ് 5 ശതമാനമായിരിക്കും. അതായത്, 5 ശതമാനം വരെ ഉയർന്നാലും താഴ്ന്നാലും അപ്പർ, ലോവർ-പ്രൈസ് ബാൻഡുകളിൽ എത്തും. നിലവിൽ, 2 ശതമാനം പ്രൈസ് ബാൻഡുളളവയ്ക്ക് അതുതന്നെ മാർച്ച് രണ്ടിനും തുടരുന്നതാണ്.
Post Your Comments