ഏറ്റവും പുതിയ ഏറ്റെടുക്കൽ നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ടെക് ഭീമനായ മൈക്രോസോഫ്റ്റ്. റിപ്പോർട്ടുകൾ പ്രകാരം, ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരികൾ സ്വന്തമാക്കാനാണ് പദ്ധതിയിടുന്നത്. ഇരുകമ്പനികളും തമ്മിലുള്ള 10 വർഷത്തെ കരാറിന്റെ ഭാഗമായാണ് ഏറ്റെടുക്കൽ നടപടികൾക്ക് തുടക്കമിട്ടിരിക്കുന്നത്. സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഡാറ്റ പ്ലാറ്റ്ഫോം ക്ലൗഡിലേക്ക് ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇരുകമ്പനികളുടെയും സഹകരണം.
2023 ന്റെ ആദ്യ പാദത്തോടെയാണ് ഓഹരി കൈമാറ്റം പൂർത്തിയാക്കുക. ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കുന്നതോടെ, സാമ്പത്തിക മേഖലയിലെ സ്ഥാപനങ്ങൾക്കായി ഗവേഷണം, ഡാറ്റ അനലിറ്റിക്സ് തുടങ്ങിയ സേവനങ്ങളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. കൂടാതെ, ഫിനാൻഷ്യൽ മാർക്കറ്റിംഗ് ഡാറ്റ കൂടുതൽ സുതാര്യമാക്കാനും ലക്ഷ്യമിടുന്നുണ്ട്.
Also Read: കാൽവഴുതി കരമനയാറ്റിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
റിപ്പോർട്ടുകൾ പ്രകാരം, ഡാറ്റ പ്ലാറ്റ്ഫോമായ റിഫിനിറ്റീവ്, ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവയുടെ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ മൈക്രോസോഫിന്റെ സഹായത്തോടെ മെച്ചപ്പെടുത്തുന്നതാണ്. അതേസമയം, റീഫിനിറ്റീവ് ഇടപാടിലൂടെ റോയിറ്റേഴ്സ് കൺസോർഷ്യത്തിന് ലഭിച്ച ഓഹരികളാണ് മൈക്രോസോഫ്റ്റ് ഏറ്റെടുക്കുകയെന്ന് അറിയിച്ചിട്ടുണ്ട്.
Post Your Comments