Latest NewsNewsBusiness

3 അദാനി ഗ്രൂപ്പ് ഓഹരികളെ ഹ്രസ്വകാല അധിക നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി, ഓഹരികൾ ഏതൊക്കെയെന്ന് അറിയാം

അദാനി ഗ്രൂപ്പിന് കീഴിലുള്ള മൂന്ന് കമ്പനികൾക്കും മാർച്ച് ഏട്ടിനാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഹ്രസ്വകാല അധിക നിരീക്ഷണം ഏർപ്പെടുത്തിയത്

അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള 3 ഓഹരികളെ ഹ്രസ്വകാല അധിക നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയതായി സ്റ്റോക്ക് എക്സ്ചേഞ്ചുകൾ അറിയിച്ചു. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചുമാണ് നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, അദാനി എന്റർപ്രൈസസ്, അദാനി പവർ, അദാനി വിൽമർ എന്നിവയ്ക്ക്മേലുള്ള നിരീക്ഷണമാണ് അവസാനിപ്പിച്ചിട്ടുള്ളത്.

അദാനി ഗ്രൂപ്പിന് കീഴിലുള്ള ഈ മൂന്ന് കമ്പനികൾക്കും മാർച്ച് ഏട്ടിനാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഹ്രസ്വകാല അധിക നിരീക്ഷണം ഏർപ്പെടുത്തിയത്. നിരീക്ഷണം അവസാനിപ്പിച്ചതിന് പുറമേ, നിലവിലുള്ള എല്ലാ ഡെറിവേറ്റീവ് കരാറുകളിലും മാർജിനുകൾ പുനസ്ഥാപിക്കണമെന്ന് എൻഎസ്ഇ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിനെ തുടർന്ന്, അദാനി ഗ്രൂപ്പ് ഓഹരികൾ കനത്ത നഷ്ടമാണ് നേരിട്ടത്. ഫെബ്രുവരി അവസാന വാരത്തോടെ വലിയ തോതിലുള്ള തിരിച്ചുവരവുകൾ അദാനി ഗ്രൂപ്പ് ഓഹരികൾ നടത്തിയിട്ടുണ്ട്.

Also Read: ശശികലയെ കൊലപ്പെടുത്തി രാജേന്ദ്രൻ തൂങ്ങിമരിക്കുന്നതിന് മുൻപുള്ള രംഗങ്ങൾ രാജേന്ദ്രൻ്റെ മകൻ കൊച്ചിയിലിരുന്ന് കണ്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button