Latest NewsKerala

പീയുഷ് ഗോയലിനെ താല്‍ക്കാലിക ധനമന്ത്രിയായി നിയമിച്ചു

ന്യൂഡല്‍ഹി:  പീയുഷ് ഗോയലിനെ താല്‍ക്കാലിക കേന്ദ്ര ധനമന്ത്രിയായി തിരഞ്ഞെടുത്തു. നിലവില്‍ പീയുഷ് റെയില്‍വേ മന്ത്രിയു‍ടെ ചുമതലയും വഹിക്കുന്നുണ്ട്. ധനമന്ത്രി അരുണ്‍ ജയ്റ്റിലി അടിയന്തിര ചികില്‍സക്കായി യു എസിലേക്ക് പോയതിനാലാണ് അധിക ചുമതല കെെമാറിയിരിക്കുന്നത്.

എന്‍ഡിഎയുടെ ഫെബ്രുവരി ഒന്നിനുളള ഇടക്കാല ബജറ്റവതരണത്തിന്‍റെ ചുമതല ഇതോടെ പീയുഷില്‍ നിക്ഷിപ്തമായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജെയ്റ്റ്‍ലി വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ ശേഷമുളള 4 മാസ വിശ്രമ കാലയളവില്‍ ധനമന്ത്രാലയത്തിന്‍റെ ചുമതല വഹിച്ചിരുന്നത് പീയുഷ് തന്നെയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button