ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുന്നതിനിടെ സംഘടനാ തലത്തില്‍ വന്‍ മാറ്റങ്ങളുമായി കോണ്‍ഗ്രസ്. പ്രിയങ്കാ ഗാന്ധിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. നിലവിലെ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായും നിയമിച്ചു.
കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനു നേതൃത്വം നല്‍കിയതാണ് കെ.സി.വേണുഗോപാലിനെ ഈ സ്ഥാനത്തിന് അര്‍ഹനാക്കിയത്.
ഉത്തരവാദിത്തമുള്ള പദവിയാണു ലഭിച്ചിരിക്കുന്നതെന്നു വേണുഗോപാല്‍ പ്രതികരിച്ചു. പ്രിയങ്കയുടെ വരവ് ദേശീയ രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കും. ലോക്സഭയില്‍ മല്‍സരിക്കണമോയെന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് ഹരിയാനയുടെ ചുമതലയും നല്‍കിയിട്ടുണ്ട്.
Post Your Comments