കൊച്ചി: ഇന്ത്യയിലെ എണ്ണ ഉപഭോഗത്തില്‍ വന്‍ വര്‍ദ്ധനവ്. ഉപഭോഗത്തിലെ വര്‍ദ്ധനവ് ഈ നിലയില്‍ തുടര്‍ന്നാല്‍ ഈ വര്‍ഷം ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ ഉപഭോഗ രാജ്യമായി ഇന്ത്യ മാറിയേക്കുമെന്ന് വിദഗ്ധര്‍ പറയുന്നത്.
എണ്ണ ഉപഭോഗത്തില്‍ നിലവില്‍ ഇന്ത്യയുടെ സ്ഥാനം മൂന്നാമതാണ്. ആവശ്യകതയില്‍ 14 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എല്‍പിജി ഉപഭോഗവും വാഹനങ്ങളുടെ ഇന്ധന ഉപഭോഗവുമാണ് എണ്ണയുടെ ആവശ്യകത കൂട്ടിയത്. ഇന്ത്യയിലെ എണ്ണ ഉപഭോഗം ഇത്തരത്തില്‍ തുടര്‍ന്നാല്‍ ഉപഭോഗത്തില്‍ ഇപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ചൈനയെ ഇന്ത്യ മറികടക്കും. അസംസ്‌കൃത എണ്ണ ഉപഭോഗത്തില്‍ അമേരിക്കയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്.
അതേസമയം, രാജ്യത്ത് ഏറ്റവുമധികം ഉപഭോഗമുള്ള ഇന്ധനം ഡീസല്‍ ആണ്. 2018 ല്‍ 93,000 ബാരലായിരുന്നു പ്രതിദിന ഉപഭോഗം. 2019ല്‍ 1,12000 ബാരലുകളാകുമെന്നാണ് വിലയിരുത്തല്‍. ഹെവി വാഹനങ്ങളുടെ ഉപയോഗത്തിലെ വര്‍ദ്ധനയും നിര്‍മ്മാണം, ഇ- കൊമേഴ്സ് തുടങ്ങിയ രംഗത്തുണ്ടായ മുന്നേറ്റവുമാണ് ഡീസലിന്റെ ആവശ്യകത വര്‍ധിപ്പിച്ചത്
Post Your Comments