കൊച്ചി : ഇന്ധന വില വർദ്ധിക്കാൻ സാധ്യത. അസംസ്‌കൃത എണ്ണവില ആഗോള വിപണിയില്‍ 1991-ലെ ഗള്‍ഫ് യുദ്ധകാലത്തിനു ശേഷം വൻ തോതിൽ ഉയർന്നത് ഇന്ത്യയിലും പ്രതിഫലിക്കാൻ സാധ്യതയുണ്ട്. പെട്രോളിനും ഡീസലിനും ലിറ്ററിന് ആറു രൂപയെങ്കിലും കൂടുമെന്നാണ് വിലയിരുത്തൽ. ക്രൂഡോയിലിന് നിലവിലെ വില തുടരുകയാണെങ്കില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കൂടുമെന്നും, ക്രൂഡ് വില 10 ശതമാനത്തിലധികം ഉയര്‍ന്നുനിന്നാല്‍ പമ്പുകളിലെ ചില്ലറവില കൂട്ടേണ്ടി വരുമെന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം ചെയര്‍മാന്‍ എം.കെ. സുരാന അറിയിച്ചു.
സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്ബനിയായ അരാംകോയുടെ അബ്ഖൈക് എണ്ണ സംസ്കരണ ശാലയിലും, ഖുറൈസ് എണ്ണപ്പാടത്തുമുണ്ടായ ഡ്രോൺ ആക്രമണമുണ്ടായതോടെയാണ് ക്രൂഡോയിൽ വില കൂടിയത്. ആക്രമണം മൂലം ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടായ വർദ്ധന ഇന്ത്യയെയും മറ്റ് രാജ്യങ്ങളെയും കാര്യമായി ബാധിച്ചേക്കും. തിങ്കളാഴ്ച ബ്രെന്റ് ക്രൂഡിന്റെ യൂറോപ്പിലെ ഫ്യൂച്ചേഴ്‌സ് വില വീപ്പയ്ക്ക് 71.95 ഡോളറായി ഉയർന്നുവെന്നാണ് റിപ്പോർട്ട്. ഒറ്റയടിക്ക് 19 ശതമാനത്തിലേറെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചിലവുകളെയും വ്യാപാര കമ്മിയെയുമാണ് കാര്യമായി ബാധിക്കുക. ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടാകുന്ന ഓരോ ഡോളർ വർദ്ധനയും ഒരു വർഷത്തിൽ ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവുകൾ 10,700 കോടിയായി ഉയരും. 2018-19 സാമ്പത്തിക വർഷത്തിൽ ഇന്ത്യ എണ്ണ ഇറക്കുമതിക്കായി 111.9 ബില്ല്യൺ ഡോളറാണ് ചിലവഴിച്ചത്.
Also read : എണ്ണ ഉത്പ്പാദനം സാധാരണ നിലയിലെത്തിയ്ക്കാന്‍ സൗദ് അറേബ്യയ്ക്ക് യുഎഇയുടെ സഹായം
അതേസമയം നഷ്ടം നികത്താൻ എണ്ണ ഉത്പാദനം പഴയ നിലയിൽ എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സൗദി അറേബ്യ. ആക്രമണത്തെ തുടർന്ന് പ്രതിദിനം 57 ലക്ഷം ബാരൽ എണ്ണയാണ് നഷ്ടമാവുക. സൗദിയുടെ പ്രതിദിന എണ്ണ ഉത്പാദനം 98 ലക്ഷം ബാരലിൽ നിന്ന് 41ലക്ഷം ബാരലായി കുറയുകയും ചെയ്യും. അതിനാൽ കനത്ത നാശനഷ്ടമുണ്ടായ ബുഖ്‍യാഖ് പ്ലാന്റിലും ഖുറൈസ് എണ്ണപ്പാടത്തും പുനരുദ്ധാരണ നടപടികൾ പുരോഗമിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ സ്റ്റെബിലൈസേഷൻ പ്ലാന്റാണ് ബുഖ്‍യാഖിലുള്ളത്. ലോകത്തെ പ്രതിദിനമുള്ള പത്ത് കോടി ബാരൽ എണ്ണ വിതരണത്തിന്റെ പത്ത് ശതമാനം സൗദി ആണ് ഉൽപ്പാദിപ്പിക്കുന്നത്.
Post Your Comments