ന്യൂഡൽഹി: ഇന്ത്യയിൽ പെട്രോൾ വില ഉയർന്ന് സർവ്വകാല റെക്കോഡിൽ എത്തി. ബുധനാഴ്ച പെട്രോൾ ലിറ്ററിന് 26 പൈസയും ഡീസലിന് 25 പൈസയും കൂട്ടിയിരുന്നു. ഇതോടെയാണ് പെട്രോൾ വില ലിറ്ററിന് 84.42 രൂപയായി ഇത് വരെയുള്ള ഉയർന്ന നിലവാരത്തിലെത്തിയത്.
Also related : രണ്ട് പതിറ്റാണ്ടിന്റെ സേവന പാരമ്പര്യവുമായി ലോര്‍ഡ്‌സ് ആശുപത്രി; വികസനത്തിന് 100 കോടിയുടെ പദ്ധതി
കോവിഡ് വാക്സിൻ വിതരണത്തിന് എത്തിയോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില വർധിച്ചതാണ് ഇന്ത്യയിലും വിപണിയിലും പ്രതിഫലിച്ചത്. ബ്രന്റ് ക്രൂഡ് വില ബാരലിന് 53,86 ഡോളറിലാണ് നിലവിലുള്ളത്. 29 ദിവസം വില വർദ്ധനവ് രേഖപ്പെടുത്താരുന്നതിന് ശേഷമാണ് ബുധനാഴ്ച്ച വീണ്ടും വില വർദ്ധിച്ചത്.
Also related: പിക്കപ്പ് വാൻ മോഷ്ടിച്ച കേസ് ; മൂന്നു പേർ അറസ്റ്റിൽ
ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 83.97 രൂപയും ഡീസലിന് 74.12 രൂപയുമാണ് പുതിയ വില.എന്നാൽ കേരളത്തിലെ കോഴിക്കോട് ഇതിനേക്കാൾ ഉയർന്ന നിരക്കാണ്. പെട്രോൾ ലിറ്ററിന് 84.42 രൂപയും ഡീസലിന് 78.48 രൂപയുമാണ് ബുധനാഴ്ച്ച മുതൽ കോഴിക്കാട് നൽകേണ്ടത്.
Post Your Comments