തിരുവനന്തപുരം: സംസ്ഥാനത്ത് നേരിയ തോതിൽ പെട്രോൾ-ഡീസൽ വില കുറഞ്ഞു. പെട്രോളിന് 15 പൈസയും ഡീസലിന് 14 പൈസയും ആണ് കുറഞ്ഞത്. പെട്രോൾ ലിറ്ററിന് 78.962 രൂപയും ഡീസലിന് 74.067 രൂപയുമാണ് ഇന്നത്തെ വില. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
കഴിഞ്ഞ മാസം ആദ്യ ദിനത്തിൽ പെട്രോളിന് 78.393 രൂപയിലും ഡീസലിന് 70.818 രൂപയിലുമായിരുന്നു വ്യാപാരം. ഡിസംബറിൽ ഡീസൽ വിലയിൽ തുടര്‍ച്ചയായ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ പെട്രോൾ, ഡീസൽ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ഈ വര്‍ഷത്തിലെ ആദ്യ ദിനം പെട്രോൾ, ഡീസൽ വിലയിൽ വര്‍ധനവ് ഉണ്ടായിരുന്നില്ല.
തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.962 രൂപയിലും ഡീസൽ ലിറ്ററിന് 74.067 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കൊച്ചിയിൽ പെട്രോള്‍ ലിറ്ററിന് 77.583 രൂപയും ഡീസൽ 72.663 രൂപയുമാണ്. കോഴിക്കോട് പെട്രോൾ ലിറ്ററിന് 77.923 രൂപയും ഡീസൽ ലിറ്ററിന് 73.004 രൂപയുമാണ് ഇന്നത്തെ നിരക്ക്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോളിന് 75.55 രൂപയും ഡീസലിന് 68.92 രൂപയുമാണ്. രാജ്യവ്യാപാര തലസ്ഥാനമായ മുംബൈയിൽ പെട്രോളിന് 81.143 രൂപയും ഡീസലിന് 72.267 രൂപയുമാണ് വില നിലവാരം.
ഇറാൻ ആക്രമണത്തിന് പിന്നാലെ ക്രൂഡ് ഓയിലിന് 4.5 ശതമാനം വില വര്‍ധിച്ച് ബാരലിന് 69.35 ഡോളറിലെത്തിയിരുന്നു.ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളര്‍ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിര്‍ണയിക്കുന്നത്. ഇന്ന് ഒരു ബാരൽ അസംസ്കൃത എണ്ണയ്ക്ക് (ക്രൂഡ് ഓയിൽ) 64.42 ഡോളറാണ് വില. അതേസമയം ഇന്ന് ഡോളര്‍ 70.73 രൂപയിലാണ് വിനിമയം നടക്കുന്നത്.
Post Your Comments