Latest NewsNewsIndiaInternational

ഇറാന്‍-യുഎസ് സംഘര്‍ഷം; ആഗോള വിപണയില്‍ ക്രൂഡോയില്‍ വിലയില്‍ വര്‍ദ്ധന

മുംബൈ: ഇറാഖിലെ യുഎസ് സൈനികകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ മിസൈലാക്രമണം നടത്തിയെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ആഗോള വിപണയില്‍ ക്രൂഡോയില്‍ വിലയില്‍ വന്‍ വര്‍ദ്ധന.ക്രൂഡോയില്‍ വിലയില്‍ കൂടാതെ ആഗോളതലത്തില്‍ ഓഹരി വിപണികളിലും ഇറാന്‍-യുഎസ് സംഘര്‍ഷം സൃഷ്ടിച്ച സമ്മര്‍ദ്ദം പ്രതിഫലിക്കുന്നുണ്ട്.

ബ്രെന്റ് ക്രൂഡ് ബാരലിന്റെ വില 70.71ഡോളര്‍ ആയി കൂടി. നാല് ശതമാനം വില വര്‍ധനയാണ് ആഗോളവിപണിയില്‍ ക്രൂഡ് ഓയിലിന് ഉണ്ടായിരിക്കുന്നത്. മാത്രവുമല്ല ഇന്ത്യയിലും ഇന്ധനവില വര്‍ധിച്ചു. സംസ്ഥാനത്ത് ഇന്നും ഇന്ധനവിലയില്‍ വര്‍ദ്ധനവ് ഉണ്ടായി. കൊച്ചിയില്‍ പെട്രോളിന് അഞ്ച് പൈസ കൂടി ലിറ്ററിന് 77.76 ആയി. ഡീസലിന് 12 പൈസ കൂടി 77.76 ആയി.

യുദ്ധഭീതി തുടരുന്നതിനാല്‍ ഇനിയും വില വര്‍ദ്ധിക്കാനാണ് സാധ്യത. കൂടാതെ ഓഹരി വിപണിയിലും തകര്‍ച്ചയുണ്ടകുെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button